Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തിലും പുറത്തും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍ തൃപ്തി ദേശായിയെ മടക്കി അയയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു, ഉച്ചയ്ക്കുള്ള പൂനെ വിമാനത്തില്‍ തിരിച്ചയച്ചെക്കും, മുമ്പ് പ്രവീണ്‍ തൊഗാഡിയയെ പല തവണ ഇത് പോലെ തിരിച്ച് വിട്ടിട്ടുണ്ട് 

16 NOVEMBER 2018 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

നെടുമ്പാശേരി വിമാനത്താവളവും പരിസരവും യുദ്ധസമാനമായ അന്തരീക്ഷമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തൃപ്തി ദേശായിയെ മടക്കി അയയ്ക്കുന്നു. ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി വിമാനത്താവളത്തിലെത്തിയത്. അതിനും മുമ്പ് ഭക്തര്‍ അവിടെ തമ്പടിച്ചിരുന്നു. പ്രതിഷേധം അതിര് വിടുമെന്ന് ഉറപ്പായതോടെ വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് സര്‍ക്കാരുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചു.

തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ഉള്‍പ്പെടെയുള്ള പല മാര്‍ഗങ്ങളിലൂടെ തൃപ്തിയെ പുറത്ത് കടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്രമസമാധാനം പ്രശ്‌നമാകുമെന്ന് ഉറപ്പായതോടെ വിമാനത്താവളങ്ങളുടെ ചുമതലയുള്ള കേന്ദ്രവ്യോമയാന മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടു. ഉച്ചയ്ക്കുള്ള പൂനെ ഫ്‌ളൈറ്റില്‍ തൃപ്തിയെ മടക്കി അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ ഒരാളേയും വിമാനത്താവളത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. മറ്റ് യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും സര്‍വീസുകളെ ഉള്‍പ്പെടെ ബാധിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല. നിരവധി സ്വകാര്യവിമാന കമ്പനികള്‍ നെടുമ്പാശേരിയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. പ്രതിഷേധം അവരുടെ സര്‍വ്വീസിനെ ബാധിച്ചാല്‍ വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കേണ്ടിവരും. മാത്രമല്ല വിമാനത്താവളത്തിന്റെ വിശ്വാസ്യതയേയും ബാധിക്കും. പ്രളയ കാലത്ത് വെള്ളം കയറി കോടികളുടെ നഷ്ടമാണ് നെടുമ്പാശേരി വിമാനത്താവളത്തിനുണ്ടായത്. അതില്‍ നിന്ന് കരകയറും മുമ്പാണ് മറ്റൊരു പ്രശ്‌നം തൃപ്തിയുടെ രൂപത്തിലെത്തിയത്. 

ഒരു വ്യക്തി ഏത് സംസ്ഥാനത്ത് വന്നാലും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെങ്കില്‍ അവരെ തിരിച്ചയയ്ക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. വിശ്വഹിന്ദ് പരിഷത്ത് അധ്യക്ഷനായിരിക്കവെ പ്രവീണ്‍ തൊഗാഡിയയെ രാജ്യത്തെ പല വിമാനത്താവളങ്ങളില്‍ നിന്നും മടക്കി അയച്ചിട്ടുണ്ട്. തൊഗാഡിയയെ ഇറങ്ങാന്‍ അനുവദിച്ചാല്‍ വിദ്വേഷപ്രസംഗം നടത്തുമെന്നും അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഉള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അത്. അതേ സാഹചര്യമാണ് തൃപ്തിയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. വിശ്വാസിയല്ലാത്ത തൃപ്തിയെ മലകയറാന്‍ അനുവദിക്കില്ലെന്നും അതിനായി മരിക്കാനും തയ്യാറാണെന്നും വിശ്വാസികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അവരെ മടക്കി അയയ്ക്കുകയല്ലാതെ വേറെ വഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫും. 

തൃപ്തിയുമായി സംസ്ഥാന റവന്യൂ വകുപ്പിന് വേണ്ടി നെടുമ്പാശേരി തഹസീല്‍ദാര്‍ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പരാജയപ്പെടാനാണ് സാധ്യത. മാത്രമല്ല അവരെ മടക്കി അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതിനാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയയ്ക്കാനാണ് തഹസീല്‍ദാര്‍ ശ്രമിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (2 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (11 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (23 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (31 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends