Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

13 MAY 2026 09:31 AM IST
മലയാളി വാര്‍ത്ത

അദാനിയെ തരംപോലെ വിമര്‍ശിച്ച രാഹുല്‍ജി മുഖ്യമന്ത്രിയാകാന്‍ നടക്കുന്നയാള്‍ അദാനി ഗ്രൂപ്പിനെ കണ്ടത് കണ്ടില്ലേ എന്തോ. എന്തായാലും ബെന്നി ബഹന്നാന്‍റെ കമന്‍റാണ് ഇപ്പോള്‍ വൈറല്‍. കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്നാണ് ബെന്നി ബെഹനാൻ പറയുന്നത്. കോഴിക്കറി നമുക്ക് തന്നെ പാകം ചെയ്യാം. മറ്റേത് പാകം ചെയ്യുന്നതും ചേരുവകൾ ചേർക്കുന്നതുമെല്ലാം ദില്ലിയിൽ നിന്നാണെന്നും അതിന് വിദഗ്ധർ അവിടെ ഉണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കളിയാക്കലുകളെ വക വയ്ക്കുന്നില്ല. എന്തായാലും ഈ കോഴിക്കറി കഴിച്ചു കഴിയുമ്പോൾ മുഖ്യമന്ത്രി ആവില്ല എന്ന് ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചക്ക് എത്തിയപ്പോഴായിരുന്നു ബെന്നി ബെഹനാൻ പ്രതികരിച്ചത്.

കേരളത്തിൽ മുഖ്യമന്ത്രിയാരാകണമെന്നത് നിശ്ചയിക്കാൻ ദില്ലിയിൽ അവസാനവട്ട ചർച്ചകൾ. കെപിസിസി മുന്‍ അധ്യക്ഷന്മാരെയും മുതിര്‍ന്ന നേതാക്കളെയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും കണ്ട് രാഹുല്‍ ഗാന്ധി അഭിപ്രായം തേടി. ചേരി തിരിഞ്ഞുള്ള ശക്തി പ്രകടനത്തിന്‍റെ സാഹചര്യം ആരാഞ്ഞ രാഹുല്‍ ഗാന്ധി, എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ശ്രമം നടന്നോയെന്നും അന്വേഷിച്ചതായാണ് സൂചന. മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ച‍ർച്ച നടത്തിയ ശേഷം  പ്രഖ്യാപനം വന്നേക്കും.

 

ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്‍പില്‍ നിലപാട് പറഞ്ഞ നേതാക്കളെ ഒരിക്കല്‍ കൂടി വിളിച്ചുവരുത്തി മനസ് അറിയുകയായിരുന്നു രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ രാവിലെ പതിനൊന്നര മുതല്‍ കൂടിക്കാഴ്ച തുടങ്ങി. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആദ്യ ഊഴം. പിന്നാലെ കെ സുധാകരന്‍, എം എം ഹസന്‍, കെ മുരളീധരന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എപി അനില്‍ കുമാര്‍ എന്നിവരെയും രാഹുല്‍ കണ്ടു. ഒന്നര മണിക്കൂറുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി.

പാര്‍ട്ടിയെ വെല്ലുവിളിച്ച് നടന്ന ശക്തിപ്രകടനത്തെ കുറിച്ച് രാഹുല്‍ ചോദ്യങ്ങള്‍ ആരാഞ്ഞു. ആരായിരുന്നു പ്രതിഷേധക്കാരുടെ പിന്നില്‍, നടപടികള്‍ ആസൂത്രിതമായിരുന്നോ, ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞതായാണ് നേതാക്കള്‍ നല്‍കുന്ന സൂചന. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആക്ഷേപം ശരിയാണോയെന്നും രാഹുല്‍ അന്വേഷിച്ചതായാണ് വിവരം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എന്താണ് മാര്‍ഗമെന്നാരാഞ്ഞ രാഹുല്‍ ഗാന്ധി ഇപ്പോള്‍ മത്സരരംഗത്തുള്ള മൂന്ന് പേരില്‍ ആര്‍ക്കൊപ്പമാണെന്നും മുമ്പിലെത്തിയ നേതാക്കളോട് ചോദിച്ചതയാണ് വിവരം. എംഎല്‍എമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തുയരുന്ന ജനവികാരം പരിഗണിക്കണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബംഗലൂരുവിലെ പരിപാടികള്‍ റദ്ദാക്കിയാണ് മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തുന്നത്. നേതാക്കളുമായുള്ള കൂടിക്കാഴ്തയുടെ വിവരങ്ങള്‍ രാഹുല്‍ ഖര്‍ഗെയെ ധരിപ്പിക്കും. ഇരുവരം ചര്‍ച്ച നടത്തിയ ശേഷം സോണിയ ഗാന്ധിയുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും പ്രഖ്യാപനം. രാഹുലിന്‍റെ മുന്നില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ കെ സി വേണുഗോപാൽ, വി ഡി സതീശന്‍,രമേശ് ചെന്നിത്തല ക്യാമ്പുകള്‍ കടുത്ത ആകാംക്ഷയിലാണ്. എംഎല്‍എമാരുടെ എണ്ണമാകുമോ, അതോ സംസ്ഥാനത്തെ പൊതു സാഹചര്യമോ, തര്‍ക്കം തീര്‍ക്കാന്‍ മൂന്നാമതൊരാളോ, പഴി കേള്‍ക്കാതെ പ്രഖ്യാപനം നടത്താന്‍ ഹൈക്കമാന്‍ഡും വിയര്‍ക്കുകയാണ്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നത് തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ജനവിധിയോടു നീതി പുലര്‍ത്താനുള്ള ബാധ്യത കോണ്‍ഗ്രസും യുഡിഎഫും നിറവേറ്റുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അധികാരത്തില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനും എം.വി.ഗോവിന്ദനുമാണെന്ന വിലയിരുത്തല്‍ എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശന്‍ മൂകാംബിക യാത്രയ്ക്കിടെ എന്‍ഡിഎ നേതാവിനെയും അദാനി ഗ്രൂപ്പ് പ്രതിനിധിയെയും കണ്ടതിനെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിക്കണമെന്നും ടി.പി.രാമകൃഷ്ണന്‍. ഇതുസംബന്ധിച്ചു പരാതി ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിട്ടില്ലെന്നും ആരോപണത്തില്‍ വ്യക്തത വരുത്തണമെന്നും ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ തീരുമാനിച്ചതിനുശേഷം പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഎമ്മാണ് അതു തീരുമാനിക്കേണ്ടത്. പിണറായി വിജയന്‍ ആകേണ്ടതില്ലെന്ന് സിപിഐ പറഞ്ഞതായി അറിയില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചിട്ടില്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ആദ്യം ശ്രമിച്ചെങ്കിലും അതിനു തയാറാകാതെ രാഷ്ട്രീയനീക്കമാണ് സമരക്കാര്‍ നടത്തിയെന്നും ടി.പി.രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. കെപിസിസി മുൻ പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂർ സമയമാണ് അനുവദിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വൈകുന്നേരം ബെംഗളൂരുവിൽനിന്ന് ഡൽഹിയിലെത്തും. അതിനുശേഷം രാഹുലുമായി കൂടിക്കാഴ്ച നടത്തും. തീരുമാനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.

ആ ബുദ്ധിജീവികളെ വേണ്ട, കറയറ്റ കോൺഗ്രസുകാർ മതി; സാംസ്കാരിക സ്ഥാപനങ്ങളിൽ അടിമുടി മാറ്റം
ഓരോ നേതാക്കളുമായും വെവ്വേറെയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. എല്ലാ കാര്യങ്ങളും രാഹുൽഗാന്ധിയെ അറിയിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചില സംശയങ്ങൾ രാഹുൽ ചോദിച്ചു. അതിനു മറുപടി പറഞ്ഞു. കഴിയുന്നത്ര വേഗം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പറയാനുള്ളതെല്ലാം രാഹുൽ വിശദമായി കേട്ടതായും തീരുമാനം നാളെ ഉണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്നാണ് നിലപാടെന്ന് കെ.സുധാകരൻ പറഞ്ഞു. ഘടകക്ഷികൾക്ക് ഇതിൽ കാര്യമില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും എം.എം.ഹസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള സിപിഎമ്മിന്‍റെ തീരുമാനം ഉടനില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തിൽ പിണറായി വിജയന്‍റെ തീരുമാനം കാത്ത് സിപിഎം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഎം നേതൃയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ടയിലും പ്രതിപക്ഷ നേതൃസ്ഥാനം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെ, പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള സിപിഎം തീരുമാനം വൈകുന്നതാണ് ശ്രദ്ധേയമാകുന്നത്. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന് ശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത ഉണ്ടാകൂ എന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരള ഘടകം തീരുമാനിക്കട്ടെ എന്ന പൊതു നിലപാടിലേക്ക് എത്തിയെങ്കിലും പിണറായി തുടരുന്നതിൽ പിബി അംഗങ്ങളിൽ ചിലർക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവാരെന്ന മറുചോദ്യത്തിൽ ചുറ്റിക്കറങ്ങുകയാണ് കേരള രാഷ്ട്രീയം. പത്ത് വർഷം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കട്ടെ എന്ന അഭിപ്രായത്തിന് പാർട്ടിയിലോ മുന്നണിയിലോ പ്രത്യക്ഷത്തിൽ എതിരഭിപ്രായങ്ങളില്ല. 35 അംഗങ്ങളിലേക്ക് ചുരുങ്ങിയ പ്രതിപക്ഷ നിരയിൽ പരിചയസമ്പന്നത പ്രധാന ഘടകവുമാണ്. പലഘടകങ്ങൾ പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.

 

കനത്ത തോൽവിയുടെ കാരണം എണ്ണിപ്പറഞ്ഞ് കടുത്ത വിമർശനമാണ് സിപിഎം നേതൃയോഗങ്ങളിൽ നടക്കുന്നത്. കൂട്ടത്തിൽ പിണറായി ശൈലി അടക്കമുള്ള കാര്യങ്ങളിൽ വ്യക്തി വിമർശനവും കുറവല്ല. ബ്രാഞ്ച് തലം മുതൽ തുറന്ന അവലോകനങ്ങളിലേക്ക് പോകുമ്പോൾ വിമർശനങ്ങൾ പരിധിവിടാനുള്ള സാധ്യത പാർട്ടി നേതൃത്വവും പിണറായിയും മുന്നിൽ കാണുന്നുണ്ട്.

 

പ്രായപരിധിയിൽ ഇളവിനെ ചൊല്ലിയാണ് പിബിയിൽ മുറുമുറുപ്പ്. മുഖ്യമന്ത്രി പദവിയിലേക്ക് അനുവദിച്ച പ്രായപരിധി ഇളവ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ടോ എന്ന അഭിപ്രായം പിബി അംഗങ്ങളിൽ ചിലർക്കുണ്ട്.

അതിനിടെയാണ് എകെജി സെന്റർ അനുവദിച്ച ഫ്ലാറ്റ് സ്വീകരിക്കാതെ പിണറായി വിജയൻ തലസ്ഥാനത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താലും കൺഡോൺമെന്റ് ഹൗസിൽ ഓഫീസ് പ്രവർത്തിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്. കാര്യമെന്തായാലും പിണറായി വിജയൻ തയ്യാറല്ലെന്ന് അറിയിച്ചാൽ മാത്രമെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റൊരാളെ സിപിഎം പരിഗണിക്കുമെന്ന് ഉറപ്പ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (1 minute ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (16 minutes ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (44 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (2 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (2 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (3 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (3 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (4 hours ago)

Malayali Vartha Recommends