ഈ ഗുണ്ടായിസത്തിനുമുന്നിൽ തോൽക്കില്ലെന്നു തൃപ്തി ദേശായി ; തിരിച്ചു പോകാൻ കെഞ്ചിപ്പറഞ്ഞു വിശ്വാസികളും

ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ പ്രതിഷേധം കനക്കുന്നു. വിമാനത്താവളത്തിന് പുറത്ത് നാമജപക്കാർ പ്രതിഷേധം ആളിക്കത്തിക്കുമ്പോൾ വിമാനത്താവളത്തിനകത്തുള്ളവരും തൃപ്തിയോടും എം,സംഘത്തിനോടും തിരിച്ചു പോകാൻ അപേക്ഷിക്കുന്നു. സര്‍ക്കാര്‍ വാഹനത്തിലോ പോലീസ് വാഹനത്തിലോ തൃപ്തി ദേശായിയെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയതോടെ വിമാനത്താവളത്തിൽ ആശങ്കയേറുകയാണ്. നിമിഷങ്ങൾ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്.. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെപോലും ബാധിക്കുമെന്ന അങ്കലാപ്പിലാണ് എയർപോർട്ടധികൃതർ .
തൃപ്തി ദേശായിയെ തിരിച്ചയക്കണമെന്ന പ്രതിഷേധക്കാരുടെ ശക്തമായ ആവശ്യം കൂടുന്നുണ്ടെങ്കിലും തൃപ്തി ഒട്ടും അയയുന്നില്ല. ദർശനം നടത്തിയേ പോകൂ എന്ന വാശിയിലാണ് തൃപ്തിയും സംഘവും. ഇതോടെ വിമാനത്താവളത്തിനകത്തുനിന്നും തൃപ്തിയെ മടക്കി അയക്കണമെന്ന് ആവശ്യവുമായി യാത്രക്കാർ അധികൃതരെ സമീപിക്കുന്നു. യാത്രക്കാർ തൃപ്തിയോടും സംഘത്തിനോടും തിരിച്ചുപോകാൻ ആവശ്യപ്പെടുന്നുമുണ്ട്.
തൃപ്തി ദേശായിയെ എത്രയും വേഗം മടക്കി അയക്കുന്നതാണ് നല്ലതെന്ന് ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്. .അല്ലാത്തപക്ഷം സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ വഷളായേക്കുമെന്നാണ് മുന്നറിയിപ്പ് . രാവിലെ 4.30 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാൻ പോലും ടാക്സി സൗകര്യം ഏർപ്പാടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ശരണം വിളിച്ച് പ്രതിഷേധിക്കുന്നത് ഗുണ്ടായിസമാണെന്നും,ശബരിമലയിൽ സന്ദർശനം നടത്താതെ താൻ മടങ്ങിപോകില്ലെന്നുമാണ് തൃപ്തി ദേശായ് പറയുന്നത് . ക്ഷേത്രത്തില്‍ പ്രവേശിക്കാനുളള അനുമതി നല്‍കിയത് സുപ്രീം കോടതിയാണ്, അതുകൊണ്ടുതന്നെ സുരക്ഷാ തരേണ്ടത് സർക്കാരാണ് . തന്നെ തടയുന്നത് ഭക്തരല്ല , സ്ത്രീ വിരുദ്ധരാണെന്നാണ് . ഈ ഗുണ്ടായിസത്തിനു മുൻപിൽ തൊട്ട് പിന്മാറാൻ ഉദ്ദേശിക്കുന്നില്ല എന്ന തൃപ്തിയുടെ വാശിക്കു മുന്നിൽ നിസ്സഹായരാകുന്നത് എയർപോർട്ടിൽ എത്തിയ യാത്രക്കാരാണ്
https://www.facebook.com/Malayalivartha
























