വളരെ വ്യക്തമായ കാരണങ്ങളില്ലാതെ ശബരിമല പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണമെന്ന് ഡി.ജി.പി, അനാവശ്യമായി പാസ് നല്‍കുന്നത് തടസപ്പെടുത്തരുതെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള പാസ് കാലതാമസം കൂടാതെ പൊലീസുകാര്‍ നല്‍കണമെന്ന് ഡി.ജി.പിയുടെ കര്‍ശന നിര്‍ദ്ദേശം. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും വേണം. ഇതിനായി പോലീസ് സ്‌റ്റേഷനുകളില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നല്‍കാവുന്നതാണ്.
വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണം. അനാവശ്യമായി പാസ് നല്‍കുന്നത് തടസപ്പെടുത്തരുത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും അപേക്ഷകരെ പാസ് നല്‍കാതെ മടക്കി അയയ്ക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തുലാമാസ പൂജയ്ക്കും ചിത്തിരആട്ടത്തിനും നടതുറന്നപ്പോള്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്ന് 1500ലധികം പേരെ പ്രത്യേകമായി ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചറിയാനും മറ്റുമാണ് സ്വകാര്യവാഹനങ്ങളില്‍ വരുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























