Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനാകാത്ത വിധം നിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസ് നടപടിയില്‍ ദേവസ്വം ബോര്‍ഡഡിന് കടുത്ത അതൃപ്തി, ഭക്തര്‍ക്ക് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഏര്‍പ്പെടുത്താനാവില്ല, അതിനാല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റും അംഗങ്ങളും തലസ്ഥാനത്തേക്ക് ...

16 NOVEMBER 2018 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനാകാത്ത വിധത്തില്‍ പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളോട് ദേവസ്വം ബോര്‍ഡിന് കടുത്ത എതിര്‍പ്പ്. പ്രസിഡന്റ് എ.പത്മകുമാര്‍ പമ്പയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറയാതെ പറഞ്ഞു. പൊലീസ് നിയന്ത്രണങ്ങള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ പറഞ്ഞു. അതിനാല്‍ മണ്ഡലമഹോത്സവം ആരംഭിക്കും മുമ്പ് പൊലീസും ബോര്‍ഡും തമ്മില്‍ രണ്ടുതട്ടിലായി. ലേലം വിളിച്ച് എടുത്ത കടകള്‍ നട അടച്ച് കഴിയുമ്പോള്‍ അടയ്ക്കണമെന്ന് പൊലീസ് രാവിലെ നോട്ടീസ് നല്‍കി. അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമിത്. അതിനാല്‍ അവരെല്ലാം രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസറെ കണ്ട് പരാതി അറിയിച്ചു.

പൊലീസ് യാതൊരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കുമില്ല എന്നാണ് അറിയുന്നത്. കാരണം തുലാമാസ പൂജകള്‍ക്കും ചിത്തിരആട്ടത്തിനും നട തുറന്നപ്പോള്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അവരെ കുഴപ്പത്തിലാക്കിയിരുന്നു. പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെങ്കിലും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. നെയ്യഭിഷേകം നടത്താന്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും കാരണം രാത്രി നല്‍കുന്ന നെയ് അഭിഷേകം നടത്തി അടുത്തദിവസം രാവിലയേ ലഭിക്കൂ. സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കാതിരുന്നാല്‍ അഭിഷേകത്തിന് പ്രയാസമാകും. അതിനാല്‍ ഇന്ന് തന്നെ തങ്ങള്‍ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ഡി.ജി.പിയുമായും ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

നാളെ സീസണ്‍ ആരംഭിക്കാനിരിക്കെ പ്രസിഡന്റും അംഗങ്ങളും തലസ്ഥാനത്തേക്ക് തിരിക്കുന്നതില്‍ നിന്ന് തന്നെ നിയന്ത്രണങ്ങളോട് അവര്‍ക്ക് യോജിപ്പില്ലെന്നാണ് വ്യക്തമാകുന്നത്. ഇതുവരെ നാലഞ്ച് കടകള്‍ മാത്രമാണ് സന്നിധാനത്ത് ലേലം പോയത് എന്നതും ശ്രദ്ധേയമാണ്. അന്നദാനത്തിനും അപ്പം, അരവണ കൗണ്ടറിനും ഏര്‍പ്പെടുത്തിയ നിയന്ത്രണവും ശരിയല്ലെന്ന ആക്ഷേപം ശക്തമാണ്. കാരണം 24 മണിക്കൂറും ഈ കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നട അടച്ച ശേഷം രാത്രി ഭക്തര്‍ക്ക് ക്യൂ നിന്ന് ഇവ വാങ്ങാമായിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (3 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (12 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (24 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (32 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends