തമിഴ്‌നാട്ടില്‍ വന്‍ നാശംവിതച്ച് 'ഗജ'ചുഴലിക്കാറ്റ് ; കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത

തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും വന്‍ നാശം വിതച്ച്'ഗജ'ചുഴലിക്കാറ്റ് കര കടന്നു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ചുഴലിക്കാറ്റ് നൂറ്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാക്കി. ഒട്ടേറെമരങ്ങള്‍ കടപുഴകിവീണു. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരയ്ക്കല്‍ തുടങ്ങിയ ജില്ലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശംവിതച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും, വദാരണ്യത്തിനുമിടയില്‍ 'ഗജ'തീരംകടന്ന് കരയിലേയ്ക്ക്കയറിയത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന്തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടാവുകയും, ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുകയുംചെയ്തു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിലവിലെ അനുമാനപ്രകാരം'ഗജ'ചുഴലിക്കാറ്റ് ഒരു തീവ്ര ന്യൂന മര്‍ദ്ദമായിരൂപം പ്രാപിച്ച് തമിഴ്‌നാട്ടില്‍ നിന്ന് മദ്ധ്യ കേരളത്തിലൂടെ പടിഞ്ഞാറ് ദിശയില്‍ അറബിക്കടലിലേയ്ക്ക് സഞ്ചരിക്കും. ഇതിന്റെ ഫലമായി തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും കേരളത്തിലെ മിക്ക ജില്ലകളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായകാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ മാസം 20 വരെ അറബിക്കടലിനും, കേരളതീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും, ഗള്‍ഫ്ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിനായി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























