ഇതാണ് കേരളം ,ഇതാണ് വിശ്വാസികളുടെ ശക്തി; തൃപ്തി ദേശായി ഒടുവിൽ തോൽവി സമ്മതിച്ചു മടങ്ങുന്നു

12 മണിക്കൂറിലേറെ എയർപോർട്ടിൽ കുടുങ്ങിയ തൃപ്തി ദേശായി ഒടുവിൽ തോൽവി സമ്മതിച്ചു. ഇതാണ് കേരളം ,ഇതാണ് വിശ്വാസികളുടെ ശക്തി.നിൽക്കക്കള്ളിയില്ലാതെ പോലീസ് വിരട്ടി. വിശ്വാസികൾ തീർത്ത പ്രതിരോധ കോട്ട ഭേദിക്കുവാൻ പോലീസും സർക്കാരും ഭയപ്പെട്ടു. ആക്ടിവിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നേതാവ് നെടുമ്പാശേരിയിലിരുന്നു വിശ്വാസികളെ വെല്ലുവിളിച്ചപ്പോൾ കേരളം ഒന്നായി എതിർത്തു. ആ എതിർപ്പ് ഭരണകൂടത്തെ വിറപ്പിച്ചു.
ഒടുവിൽ സർക്കാരിനും പോലീസിനും തോൽക്കേണ്ടിവന്നു. തൃപ്തി ദേശായിയും സ്വയം തോൽവി ഏറ്റുവാങ്ങി മടങ്ങാനുള്ള തീരുമാനം എടുത്തു. ഇങ്ങനെ അനിശ്ചിതമായി വിമാനത്താവളത്തിലിരിക്കാൻ പറ്റില്ലെന്ന് സി ഐ എസ് എഫ് കൂടി പറഞ്ഞതോടെ വിമാനത്താവളം ഒഴിഞ്ഞു കൊടുക്കാൻ തൃപ്തി നിർബന്ധിതയായി.
പൂനെയിലെ തൃപ്തിയുടെ വീട്ടിലേക്ക് ശബരിമല കർമ്മ സേന പ്രകടനം നടത്തുന്നു എന്ന ഫോൺ സന്ദേശവും തൃപ്തിയെ തളർത്തി. ഇതിനിടയിൽ അഭിഭാഷകരുമായി നടത്തിയ ചർച്ചയും പരാജയം. ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള ഇന്നത്തെ ശ്രമവും വിജയിച്ചില്ല.
കൊച്ചിയിലെ അഭിഭാഷകരൊന്നും കേസ് ഏറ്റെടുക്കാൻ ആദ്യ ഘട്ടത്തിൽ തയ്യാറാകാതിരുന്നതും തൃപ്തിയുടെ ആത്‌മവിശ്വാസം കെടുത്തി. രാവിലെ എയർപോർട്ടിന് പുറത്തുകൊണ്ടുപോകാൻ ഒറ്റ ടാക്സിഡ്രൈവർമാരും തയ്യാറാകാതിരുന്നതും വിശ്വാസികളുടെ വിജയം തന്നെ
ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയും ആറംഗസംഘവും എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ 13 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് തൃപ്തിയും സംഘവും എടുത്തിരുന്നത്. തൃപ്‌തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























