ദേവസ്വം ബോര്‍ഡിനെ ഇറക്കി സാവകാശ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കാന്‍ തീരുമാനിച്ചത് ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍... സാവകാശ ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദ്ധര്‍

ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന സാവകാശ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ സാധ്യതയില്ല. ഇക്കാര്യം ഹര്‍ജി നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാം. എന്നാല്‍ അത്തരമൊരു നീക്കം നടത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത് വിവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്.
സാവകാശ ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയും. എന്നാല്‍ അത് സ്വീകരിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയാണ്. വിധി നടപ്പിലാക്കാന്‍ സുപ്രീം കോടതി സമയം അനുവദിച്ചിട്ടില്ല. പുനപരിശോധനാ ഹര്‍ജി പരിഗണനക്കെടുക്കാമെന്ന ഉത്തരവില്‍ തന്നെ മുന്‍ ഉത്തരവില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. നിയമപ്രകാരം ഭരണഘടനാ ബഞ്ചിന്റെ ഉത്തരവില്‍ സ്‌റ്റേ അനുവദിക്കാന്‍ പുതിയ ബഞ്ചിന് കഴിയില്ല. ആദ്യ ഉത്തരവ് പാസാക്കിയ ബഞ്ചിന് നേതൃത്വം നല്‍കിയ ന്യായാധിപന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു എന്ന കാര്യം മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ അതേ ബഞ്ചില്‍ ഉണ്ടായിരുന്ന പല ജഡ്ജിമാരും സുപ്രീം കോടതിയിലുണ്ട് .
സുപ്രീംകോടതിയിലെ പല അഭിഭാഷകരും ദേവസ്വം ബോര്‍ഡിന്റെ നീക്കങ്ങളെ തമാശയോടെയാണ് കാണുന്നത്. ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകര്‍ തന്നെ ബോര്‍ഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.അതേസമയം പുനപരിശോധനാ ഹര്‍ജി സര്‍ക്കാരിനോ ബോര്‍ഡിനോ നല്‍കാമായിരുന്നു. എന്നാല്‍ അത് നല്‍കിയില്ല. നല്‍കേണ്ട സമയത്ത് സര്‍ക്കാര്‍ ധാര്‍ഷ്ട്യം തുടരുകയാണ് ചെയ്തത്. അഭിഭാഷകര്‍ നിയമപരമായ ദൗര്‍ബല്യങ്ങള്‍ അറിയിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം ഇങ്ങനെയാണെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ബോര്‍ഡിനെക്കാളും ഇക്കാര്യത്തില്‍ വാശി സര്‍ക്കാരിനാണ്. രാജകുടുംബത്തിനെയും തന്ത്രി കുടുംബത്തിനെയും എന്‍ എസ് എസിനെയും മെരുക്കാന്‍ സര്‍ക്കാരിന് ഇത് കൂടിയേ തീരൂ. ചുരുക്കത്തില്‍ ഡല്‍ഹിയിലെ പ്രശസ്തരായ അഭിഭാഷകര്‍ക്ക് കോടി കണക്കിന് രൂപ വളഞ്ഞുവരാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്.
അതേസമയം സര്‍ക്കാരിന് ക്രമസമാധാന വിഷയം സുപ്രീം കോടതിയെ അറിയിക്കാം. ഇവിടെ ഉത്തരവ് നടപ്പിലാക്കുന്നതിന് സാവകാശം തേടുകയല്ല ചെയ്യേണ്ടത്. അതിനു കോടതി അംഗീകരിക്കില്ല. എന്നാല്‍ ക്രമസമാധാനവിഷയത്തില്‍ കോടതിക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നാല്‍ അത് സര്‍ക്കാരിന് നാണക്കേടായി മാറും. ക്രമസമാധാനവിഷയത്തില്‍ ആക്റ്റ് ചെയ്യാനാവാത്ത സര്‍ക്കാരിന് എന്തു കാര്യമെന്ന് ജനങ്ങള്‍ ചോദിക്കും.
അതേസമയം തൃപ്തി ദേശായി വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പരിജയപ്പെടുന്നതാണ് കണ്ടത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അവര്‍ക്ക് പുറത്തിറങ്ങാന്‍ പോലുമായില്ല. പോലീസിന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായും ദേശായി സുപ്രീം കോടതിയെ സമീപിക്കും. അങ്ങനെ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. അത്തരമൊരു സ്ഥിതി വിശേഷത്തില്‍ സര്‍ക്കാരിന് ക്രമസമാധാനത്തിന്റെ ഗൗരവം കോടതിയെ അറിയിക്കാം.
https://www.facebook.com/Malayalivartha
























