അര്‍ദ്ധരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം ജനം വലഞ്ഞു.. ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ വന്നതോടെ ശബരിമല തീര്‍ത്ഥാടകരെയും ബാധിച്ചു; കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിറുത്തി വച്ചതോടെ ജനം പെരുവഴിയില്‍; സ്വകാര്യ ബസിന് നേരെയും പ്രതിഷേധം

ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബി.ജെ.പി നേതാവ് പി.സുധീര്‍ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ ബി.ജെ.പി പ്രതിഷേധം അറിയിച്ചു. ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് രാജ് അയ്യപ്പഭക്തരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം, അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടനം ഉള്‍പ്പെടെ ജനജീവിതം താറുമാറായി. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നിറുത്തിവച്ചതാണ് ഭക്തര്‍ക്ക് തിരിച്ചടിയായത്. രാവിലെ ചിലയിടങ്ങളില്‍ സര്‍വീസ് തുടങ്ങിയെങ്കിലും ഹര്‍ത്താലിനെത്തുടര്‍ന്ന് നിറുത്തിവയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ചിലയിടത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി. പൊലീസ് സംരക്ഷണം നല്‍കാതെ സര്‍വീസ് തുടരാന്‍ ആവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി നിലപാട്. എന്നാല്‍ പമ്ബ നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്.ശനിയാഴ്ച പുലര്‍ച്ചയോടെ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ വിവരം അറിയാതെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ടവരാണ് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയത്. ചികിത്സയ്ക്കും മറ്റുമായി വീടുകളില്‍ നിന്നും ഇറങ്ങിയവരും മതിയായ യാത്രാ സൗകര്യം ലഭിക്കാതെ കുഴങ്ങിയിട്ടുണ്ട്.
വിവിധ ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകളും ഹര്‍ത്താലിനെ മാറ്റിവച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാ കളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്. കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവെച്ചു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha
























