Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശബരിമലയില്‍ വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നത് തുടരുന്നു, കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണം, ഭക്തര്‍ വലയുന്നു

18 NOVEMBER 2018 12:26 PM IST
മലയാളി വാര്‍ത്ത

വിശ്രമിക്കാനും നെയ്യഭിഷേകത്തിന് കാത്തിരിക്കാനും അനുവദിക്കാതെ സന്നിധാനത്തുനിന്ന് ഭക്തരെ പോലീസ് നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നത് തുടരുന്നു. കാണിക്ക അര്‍പ്പിക്കാനും നിയന്ത്രണമുണ്ട്. പ്രതിഷേധക്കാരെ നേരിടാന്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ഭക്തരും വലയുകയാണ്. വെള്ളിയാഴ്ച രാത്രി നടയടച്ചശേഷം സന്നിധാനത്ത് വിരിവെച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പമ്പയിലേക്ക് പോലീസ് മടക്കിയയച്ചു. ഉറങ്ങിക്കിടന്നവരെ ലാത്തികൊണ്ട് തട്ടി ഉണര്‍ത്തിയാണ് മടങ്ങിപ്പോകാനാവശ്യപ്പെട്ടത്. താഴെതിരുമുറ്റത്ത് നില്‍ക്കാനും അനുവാദമില്ല. മടങ്ങിപ്പോകുന്നവരെ വലിയനടപ്പന്തലിനരികിലെ മേല്‍പ്പാലം വഴിയാണ് വിടുന്നത്. സാധാരണ തിരക്കേറിയ സമയത്തുമാത്രമാണ് ഈ വഴി ഉപയോഗിക്കുക.

ആയിരക്കണക്കിന് ഭക്തര്‍ വിരിവെക്കുന്ന വലിയനടപ്പന്തലില്‍ ഇപ്പോള്‍ പോലീസ് മാത്രമാണുള്ളത്.
താഴെ തിരുമുറ്റത്തെ വലിയമരങ്ങളുടെ തണലില്‍ ഭക്തര്‍ വിശ്രമിക്കാറുള്ളതാണ്. എന്നാല്‍, ഇവിടെ ബാരിക്കേഡുകള്‍വെച്ച് അടച്ചു. വാവര്‍ നടയിലേക്ക് പോകുന്നതിനും ഇത് തടസ്സമായി. ഇതുകടന്നുവേണം അപ്പം, അരവണ കൗണ്ടറിലേക്ക് പോകാന്‍. വാവരുനടയിലെ വരുമാനത്തില്‍ മൂന്നിലൊന്ന് കുറവു വന്നതായി വാവരുടെ പ്രതിനിധി പറഞ്ഞു. തിരക്കില്ലാതിരുന്നിട്ടും ശനിയാഴ്ച പകലും ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. മലയിറങ്ങുന്ന ഭക്തര്‍ പതിനെട്ടാംപടിയുടെ വലതുവശത്ത് നാളികേരമുടച്ച് തൊട്ടടുത്തുള്ള കൗണ്ടറില്‍ മഹാകാണിക്ക അര്‍പ്പിക്കാറുണ്ട്. ഇവിടേക്ക് കടക്കാനുള്ള ഭാഗം വടംകെട്ടി പോലീസ് കാവലിലാണ്.
പോലീസുകാരോട് അനുവാദം വാങ്ങിയശേഷമേ ഭക്തര്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ കഴിയൂ. അതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ ഈഭാഗത്തേക്ക് പോകുന്നില്ല. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വംബോര്‍ഡ്. വരുമാനത്തില്‍ വന്‍കുറവ് ഉണ്ടായതായി അധികൃതര്‍ പറയുന്നു. മഹാകാണിക്കയ്ക്കുസമീപമുള്ള അന്നദാന സംഭാവന കൗണ്ടറില്‍ സാധാരണ മണ്ഡലകാലത്ത് ഒരു ദിവസം അഞ്ചുലക്ഷം രൂപ വരെ ലഭിക്കാറുണ്ട്.
എന്നാല്‍, ഇത്തവണ നട തുറന്നശേഷം കാര്യമായ സംഭാവന ലഭിച്ചിട്ടില്ല. ഭക്തരെ തടയുന്നതാണ് ഇതിനുകാരണമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. നിയന്ത്രണം കാരണം അയ്യപ്പന്മാര്‍ക്ക് പല കൗണ്ടറുകളിലും എത്താന്‍ കഴിയുന്നില്ലെന്ന് അവലോകന യോഗത്തില്‍ പരാതിയുയര്‍ന്നു. ആഴിക്ക് സമീപമുള്ള അപ്പം, അരവണ കൗണ്ടറുകളില്‍ വില്‍പ്പന വളരെ കുറവാണ്. കാര്യമായ നിയന്ത്രണമില്ലാത്ത മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറില്‍ നല്ല വില്‍പ്പനയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends