Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുന്നതിനാല്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നു, ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കും

18 NOVEMBER 2018 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുന്നതിനാല്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നു. നിയന്ത്രണങ്ങള്‍ നിയമവഴിയിലൂടെ മാറ്റി രാഷ്ട്രീയ വിജയം കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഹര്‍ജി നല്‍കും. തീര്‍ത്ഥാടകരുടെ പ്രാഥമികമായ അവകാശങ്ങളില്‍ പോലും പൊലീസ് ഇടപെടുകയാണ്.

അത് ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളെ ഇത്തരത്തില്‍ ദര്‍ശനത്തിന് അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി, നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവത്തെ കാണാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഗവര്‍ണര്‍ കോട്ടയത്ത് എത്തുന്നുണ്ട്. ഗസ്റ്റ് ഹൗസില്‍ വെച്ച് കര്‍മസമിതിക്ക് കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കുടിവെള്ളവും ശൗചാലയവും അടക്കമുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഇല്ലാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുകയും അയ്യപ്പഭക്തരുടെ വരവില്‍ ക്രമാതീതമായി കുറവ് വരുകയും ചെയ്യുന്നു. ഇത് ശബരിമലയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഇക്കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കും. 

സന്നിധാനത്ത് ഭക്തരെ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ നെയ്യഭിഷേകം ചെയ്യാന്‍ കഴിയില്ല. പൊലീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം ആദ്യം എടുത്ത് കളയണമെന്നായിരുന്നു ആവശ്യം. പൊലീസ് ആദ്യം വഴങ്ങിയില്ലെങ്കിലും ദേവസ്വം മന്ത്രിയും ബോര്‍ഡും ഇടപെട്ടതോടെ പൊലീസ് ഇളവ് വരുത്തി. നെയ്യഭിഷേകമോ, പടിപൂജയോ ബുക്ക് ചെയ്യാത്തവര്‍ക്കോ, വൃദ്ധരും ശാരീരിക അവശതകള്‍ ഇല്ലാത്തവര്‍ക്കോ സന്നിധാനത്ത് തങ്ങാനാവില്ല. അഭിഷേകം ചെയ്യേണ്ടവര്‍ രസീത് കാണാച്ചാല്‍ മതി. അവര്‍ക്ക് വിരിവെച്ച് സന്നിധാനത്ത് തന്നെ തങ്ങാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (18 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (35 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

Malayali Vartha Recommends