Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

സന്നിധാനത്ത് ചരിത്രത്തില്‍ ആദ്യമായി പോലീസ് നടപടി, നാമ ജപവുമായി എത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

19 NOVEMBER 2018 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

സന്നിധാനത്തെ പോലീസ് നടപടിയില്‍ വിറങ്ങലിച്ചു കേരളം. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കേരളം ശക്തമായി വിമര്‍ശിക്കുന്നതിനിടയില്‍ സന്നിധാനത്തു ആചാരവകാശങ്ങള്‍ക്കുവേണ്ടി ശരണം വിളിച്ചു പ്രതിഷേധിച്ച വിശ്വാസികളെ പോലീസ് നേരിട്ടത് കിരാതമായി. ഒരുമിച്ചിരുന്ന് ആരാധനാലയ മുറ്റത്ത് പ്രാര്‍ത്ഥിച്ചു പ്രതിഷേധിക്കാന്‍ ഇവര്‍ക്കവകാശമില്ലെ. സന്നിധാനം അയ്യപ്പവിശ്വാസികളുടെ ആരാധനാലയമാണ്. എന്ത് നിരോധനാജ്ഞയുടെ പേരിലായാലും ഇത് അതിക്രമം തന്നെ. പ്രാര്‍ത്ഥിച്ചു പ്രതിഷേധിച്ചവരെയാണ് ലാത്തികൊണ്ടെതിരിട്ടത്. അയ്യപ്പ സ്വാമിമാരെയാണ് ബൂട്ടുകൊണ്ട് ചവിട്ടിയത്. അവര്‍ ആചാരവകാശങ്ങള്‍ക്കായി വിളിച്ചത് അയ്യപ്പനെയാണ്. അവരുടെ ദൈവത്തെ. ആ ശരണം വിളി അരുതെന്ന് പറയാന്‍ ജനത്തെ സേവിക്കുന്ന ഏതു ഭരണാധികാരിക്കാണ് കഴിയുക.

ശബരിമലയില്‍ അയ്യപ്പവിശ്വാസികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ സന്നിധാനത്ത് ശരണംവിളിച്ച് പ്രതിഷേധിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് . വലിയ നടപ്പന്തലിലായിരുന്നു പ്രതിഷേധം. മാളികപ്പുറത്ത് നിന്ന് അയ്യപ്പന്മാരെ ഇറക്കിവിട്ട പൊലീസ് നടപടിയെ തുടര്‍ന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ എറണാകുളം സ്വദേശി രാജേഷ് അടക്കമുള്ള തീര്‍ഥാടകരെയാണ് അറസ്റ്റു ചെയ്ത് പമ്പയിലേക്കു കൊണ്ടുപോയത്. സംഘര്‍ഷാവസ്ഥയ്ക്കിടയില്‍ കട്ടപ്പന സ്വദേശി മനോജിന് പരുക്കേറ്റു. പോലീസ് ബൂട്ടിട്ടു ചവുട്ടിയതാണെന്ന് മനോജ് ആരോപിച്ചു.

കഴിഞ്ഞ രാത്രി പെട്ടെന്നാണ് സന്നിധാനത്ത് അറസ്റ്റിനിടയാക്കിയ പ്രതിഷേധസമരം നടന്നത്. രണ്ട് ദിവസമായി സന്നിധാനത്ത് വിശ്രമിക്കുന്നതിന് പോലീസ് തീര്‍ത്ഥാടകരെ അനുവദിച്ചിരുന്നില്ല. ഇത് വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീര്‍ത്ഥാടക സംഘങ്ങളെ ഒരിടത്ത് നിന്നും ശരണം വിളിക്കാന്‍ പോലീസ് അനുവദി ച്ചിരുന്നില്ല. ഇതോടെ തീര്‍ത്ഥാടകര്‍ കൂട്ടമായി സംഘടിച്ച് വലിയ നടപ്പന്തലില്‍ ശരണം വിളിച്ചത്. സ്ഥലത്ത് നിരോധനാജ്ഞ നിലവിലുണ്ടെന്നും കൂട്ടംകൂടി ശരണം വിളിക്കരുതെന്നും പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. ഹരിവരാസനം പാടി നടയടയ്ക്കുന്നത് വരെ ശരണം വിളി തുടര്‍ന്നു. വലിയനടപ്പന്തലിലെ വിശ്രമകേന്ദ്രം എന്ന ബോര്‍ഡ് നീക്കം ചെയ്യാന്‍ ഐ.ജി: വിജയ് സാക്കറെ നിര്‍ദേശിച്ചിരുന്നു. ആരും വിരിവയ്ക്കാതിരിക്കാന്‍ നടപ്പന്തല്‍ ഇടയ്ക്കിടെ നനയ്ക്കുന്നുമുണ്ട്. പമ്പ ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വിശ്രമിച്ചവരെപ്പോലും പോലീസ് ഒഴിപ്പിച്ചു. നെയ്യഭിഷേകത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ, ശബരിമല സന്നിധാനത്തു ശയനപ്രദക്ഷിണത്തിനും പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച രാത്രി സോപാനത്തിനു ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെയാണു പോലീസ് ബലം പ്രയോഗിച്ച് എഴുന്നേല്‍പ്പിച്ചു വിട്ടത് . ഹരിവരാസനം പാടി നടയടച്ചശേഷം ഭസ്മക്കുളത്തില്‍ മുങ്ങി, ഈറനോടെയാണു ശയനപ്രദക്ഷിണം നടത്തുന്നത്. എന്നാല്‍, ഈ ആചാരം പൂര്‍ത്തിയാക്കാന്‍ പോലീസ് അനുവദിച്ചില്ല. ഓരോദിവസവും സന്നിധാനത്തു പുതുതായി കടുത്ത നിയന്ത്രണങ്ങളാണു പോലീസ് ഏര്‍പ്പെടുത്തുന്നത്. തിരക്ക് നന്നേ കുറവായിരുന്നിട്ടും ഇന്നലെ പമ്പയില്‍നിന്നു തീര്‍ഥാടകരെ കടത്തിവിടാന്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്പതുമുതല്‍ പമ്പയില്‍നിന്നു ഭക്തരെ സന്നിധാനത്തേക്കു കടത്തിവിട്ടില്ല. പിന്നീടു പുലര്‍ച്ചെ രണ്ടിനാണു കടത്തിവിട്ടത്.

നൂറുകണക്കിന് വിശ്വാസികളാണ് ശരണം വിളിച്ച് സന്നിധാനത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് സന്നിധാനത്ത് നിന്നും ഭക്തരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശരണം മന്ത്രം വിളിക്കുന്ന വിശ്വാസികളോട് ഉടന്‍ അത് അവസാനിപ്പിച്ച് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നവരെ തങ്ങള്‍ ശരണം ചൊല്ലി വലിയ നടപ്പന്തലില്‍ തുടരുമെന്നായിരുന്നു ഭക്തരുടെ നിലപാട്.

നിലവില്‍ ശബരിമലയില്‍ ഭക്തര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഉണ്ടാക്കിയിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം സന്നിധാനത്ത് തങ്ങാന്‍ പാടില്ല, നെയ്യഭിഷേകത്തില്‍ പങ്കെടുക്കാനായാലും രാത്രി മല കയറരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏറെ ആശങ്കയിലെത്തിച്ചിരുന്നു. ഇന്നലത്തെ അറസ്റ്റില്‍ വിശ്വാസ മനസ്സുകളില്‍ വേദന കനലായെരിയുകയാണ്. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (17 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (20 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (30 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (35 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (48 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (55 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (58 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends