ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശംതേടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇന്ന് സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും. സീനിയര്‍ അഭിഭാഷകന്‍ ചന്ദ്രഉദയസിംഗ് ബോര്‍ഡിനായി ഹാജരാകും. പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടി പൂര്‍ത്തിയായില്ലെന്നും സ്ത്രീകളടക്കമുള്ള കൂടുതല്‍ ഭക്തരെത്തിയാല്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ക്ക് താങ്ങാനാവില്ലെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുക.
നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതുവരെ സാവകാശം തേടാതിരുന്നതെന്ന ന്യായവും ബോര്‍ഡ് അറിയിക്കും. ഭക്തരുടെ എതിര്‍പ്പുകളും ക്രമസമാധാനപ്രശ്‌നങ്ങളും സുപ്രീംകോടതിയില്‍ പറയില്ല. ശബരിമല വിധിക്കെതിരായ 48 പുനഃപരിശോധനഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരി 22ലേക്ക് മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്നത്. ഇതിന് സര്‍ക്കാരിന്റെ അനുമതിയുമുണ്ട്.
"
https://www.facebook.com/Malayalivartha























