പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്ര നിരോധനം പിന്‍വലിച്ചതായി ഐ.ജി

പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്ര നിരോധനം പിന്‍വലിച്ചതായി ഐ.ജി വിജയ് സാക്കറെ അറിയിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഐ.ജിയുടെ നടപടി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് ഐ.ജി പുറത്തിറക്കിയത്. തീര്‍ഥാടനം തുടങ്ങിയ ശേഷം സംഘര്‍ഷ നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് രാത്രി 9.30 മുതല്‍ 12വരെ ഭക്തരെ കടത്തിവിട്ടിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
രാത്രി നിലക്കലില്‍ എത്തുന്ന തീര്‍ഥാടകര്‍ അവിടെ തന്നെ തങ്ങേണ്ട അവസ്ഥയായിരുന്നു. നിലക്കലില്‍ വിരിവെക്കുന്നതിനോ വിശ്രമിക്കുന്നതിനോ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത് തീര്‍ഥാടകരെ വലച്ചിരുന്നു. സന്നിധാനത്ത് നടപ്പന്തലില്‍ തങ്ങുന്നതിനുള്ള നിയന്ത്രണം നീക്കിയതോടെ കൂടുതല്‍ പേര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ അവസരം ഒരുങ്ങി.
"
https://www.facebook.com/Malayalivartha























