സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് ഒരാഴ്ചയായി കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവുണ്ടായി. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 14385 രൂപയും പവന് 120 രൂപ കൂടി 1,15,080 രൂപയുമായി. അതേസമയം വെള്ളിവില അഞ്ചുരൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയായി.
ഇന്നലെ സ്വർണം പവന് 1080രൂപ ഇടിഞ്ഞ് 1,14,960 രൂപയായിരുന്നു വില. ഗ്രാമിന് 135രൂപ കുറഞ്ഞ് 14,370 രൂപയുമായി. ആഗസ്റ്റ് 24ന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,20,240ൽ എത്തിയ പവൻ വില, ഒരാഴ്ചയ്ക്കിടെ 5,280 രൂപയാണ് കുറഞ്ഞത്. ആഗസ്റ്റ് 25നും 26നും പവന് 1,20,080 ആയിരുന്നു വില. 27ന് രാവിലെ 1,19,520 ആയിരുന്ന നിരക്ക് ഉച്ചയോടെ 1,17,800 ആയി കുത്തനെ താഴ്ന്നനിലയിലായി. ഒറ്റ ദിവസത്തിനിടെ 1,720യുടെ ഇടിവാണ് അന്നുണ്ടായത്.
"
https://www.facebook.com/Malayalivartha

























