Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..

01 SEPTEMBER 2026 11:32 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ ഞെട്ടലിലാണ് കേരളം . മൂന്ന് ഉറ്റസുഹൃത്തുക്കൾ മൂന്നുപേരും എല്ലാ കാര്യത്തിലും ഒരുമിച്ച് ചിരിച്ചും കളിച്ചും മാത്രം കണ്ടിരുന്ന അവർക്കിടയിൽ അതിലൊരാളെ മാത്രം വില്ലത്തിയാക്കാൻ മാത്രം എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ ഞെട്ടലിലാണ് മൂവരുടെയും കുടുംബം . ഒരു ദയയുമില്ലാതെയാണ് രണ്ടുപേരെയും കൊന്നിരിക്കുന്നത് , സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ് കൊല്ലപ്പെട്ട ആന്‍ മേരി മാത്യു അഞ്ജന ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് സൂചന.

 

കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിനും നിയമ നടപടികൾക്കും ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടു നൽകൂവെന്നാണ് വിവരം. ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ കോട്ടയം സ്വദേശി യായ അനിലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ച്‌ വന്നിരുന്നവരാണ് മൂന്നുപേരും . അതിൽ അഞ്ജനയെ അനില കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. അതേസമയം ആനിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു.

മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. അഞ്ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള കാർ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്ത്രീയാണെന്നും അവർ വിവരം നൽകി. മ‍ിൽപീറ്റസ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ അഞ്ജനയെ ഇടിച്ച കാർ മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നത് പൊലീസ് കണ്ടെത്തി.

 

പിന്നാലെ വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ ആനിൻ്റെ ഭർത്താവ് ജേക്കബാണ് വീടിനുള്ളിൽ ഭാര്യ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്താണ് കൊലപാതകങ്ങൾക്ക് കാരണം എന്ന് വ്യക്തമല്ല.ഇതിൽ പ്രതിയായിട്ടുള്ള അനിലയുടെ മാതാപിതാക്കളായ ഡോ. ബേബി ജോസഫും ജോളി ബേബിയും നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദുരന്ത വാര്‍ത്ത വരുന്നത്. ക്രൂര കൃത്യം തങ്ങളുടെ മകൾ ചെയുമ്പോൾ ഇരുവരും അമേരിക്കയിലുണ്ടായിരുന്നു .
ഈരാറ്റുപേട്ട മൂന്നിലവ് തഴച്ചവയല്‍ മാറാമറ്റത്ത് അനിലയെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലത് മാത്രമായിരുന്നു .

 

'ചെറുപ്പം മുതല്‍ അറിയാം മാളൂട്ടിയെ... അവള്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല. ബേബി ഡോക്ടറും ജോളിയാന്റിയും മകളെ അങ്ങനെയല്ല വളര്‍ത്തിയത്...' സദാ പുഞ്ചിരിക്കുന്ന, ശാന്തസ്വഭാവക്കാരിയായ തങ്ങളുടെ 'മാളൂട്ടി' ഇത്രയും ക്രൂരമായ ഇരട്ടക്കൊലപാതകം ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതിന്റെ ഞെട്ടലിലാണ് മൂന്നിലവുകാര്‍.ആ മാതാപിതാക്കളും തങ്ങളുടെ മകളാണ് ഇത് ചെയ്തിരിക്കുന്നത് എന്നുള്ള വിശ്വസിക്കാനാവാതെ തളർന്ന് ഇരിക്കുകയാണ് .

 

മകനെയും മകളെയും സന്ദര്‍ശിക്കാന്‍ ജൂണ്‍ രണ്ടിനാണ് ഇരുവരും യു.എസിലേക്ക് പോയത്. നിലവില്‍ ഇരുവരുടെയും ഫോണുകള്‍ ഓഫാണ്. ഇവര്‍ അമേരിക്കന്‍ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. അനിലയുടെ സഹോദരന്‍ അഖില്‍ കാനഡയിലാണ്.അതേസമയം, കൊല്ലപ്പെടുന്നതിന്റെ തലേന്നും തിരുവനന്തപുരം സ്വദേശിയായ ആന്‍ മേരി മാത്യു (40) പിതാവ് ജിജി മാത്യുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. യാതൊരുവിധ ബുദ്ധിമുട്ടുകളോ അനിലയെക്കുറിച്ചുള്ള സംശയങ്ങളോ സംസാരിച്ചിരുന്നില്ലെന്ന് പിതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (2 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (16 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (20 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (29 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (34 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (38 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (40 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (47 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (52 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends