Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമിച്ചു സാറെ; എല്ലാം അടിച്ചൊതുക്കി മലയിറങ്ങുന്നു... മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കുന്ന മുഖവുമായി യതീഷ് ചന്ദ്ര മലയിറങ്ങുമ്പോള്‍

30 NOVEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സുരക്ഷാച്ചുമതല വഹിച്ച എസ് പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിമാര്‍ക്ക് മുമ്പില്‍ പോലും നിലപാടില്‍ തെല്ല് അയവില്ലാതെ ശബരിമലയില്‍ സുരക്ഷയൊരുക്കിയ യതീഷ് ചന്ദ്ര ഇന്ന് നിലയ്ക്കലിലെ ചുമതല ഒഴിയുകയാണ്. നാളെ മലയിറങ്ങും. അതിനും മുമ്പ് യതീഷ് ചന്ദ്രയ്ക്ക് സ്വകാര്യമായ ഒരു ആഗംഹമുണ്ട്. ശരിക്കും മലയിറങ്ങും മുമ്പുള്ള അവസാനത്തെ ആഗ്രഹം മലകയറി അയ്യപ്പന്റെ മുമ്പില്‍ മനസുരുകി പ്രാര്‍ത്ഥിക്കുക. 

തൃശൂര്‍ റൂറല്‍ എസ് പി പുഷ്‌ക്കരനാണ് നിലയ്ക്കലില്‍ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ യതീഷ് ചന്ദ്രയുടെ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് പോലീസിന് സകല പിന്തുണയും നല്‍കി മുഖ്യമന്ത്രി രംഗത്തുള്ളത് ആശ്വാസം. നിലയ്ക്കലിലെ ചുമതലയില്‍ നിന്നും യതീഷ് ചന്ദ്രയെ മാറ്റുന്നതിലൂടെ തന്ത്രപരമായൊരു നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അതേസമയം കോടതിയുടെ പരാമര്‍ശം കല്ലുകടി തന്നെയാണ്.

ശബരിമലയില്‍ സുരക്ഷാ മതില്‍ തീര്‍ത്ത പുലിക്കുട്ടി എന്ന് തുടങ്ങിയ വാചകങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയെ പുകഴ്ത്തി പ്രചരിക്കുന്നത്. സംഘപരിവാര്‍ നേതാക്കളെ വിറപ്പിച്ചും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാനും മുമ്പിലുണ്ടായിരുന്നു യതീഷ് ചന്ദ്ര. ശശികലയും, സുരേന്ദ്രനും എന്തിനേറെ കേന്ദ്രമന്ത്രിമാര്‍ വരെ യതീഷ് ചന്ദ്രയ്ക്ക് മുമ്പില്‍ മുട്ട് മടക്കി. പതിനഞ്ച് ദിവസത്തേയ്ക്ക് നല്‍കിയ ചുമതലയില്‍ തിളങ്ങിയ ശേഷമാണ് എസ് പി തൃശൂരിലേക്ക് മടങ്ങുന്നത്.

വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് എത്താന്‍ ശ്രമിച്ചവരെയെല്ലാം ചിരിച്ച മുഖത്തോടെ തന്നെ വിരട്ടിയോടിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും, ശശികലയുടെ ബസ് തടഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം മാത്രം സന്നിധാനത്തേയ്ക്ക് കടത്തിവിട്ടതും, സംഘപരിവാര്‍ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞതും ഇതേ യതീഷ് ചന്ദ്രയാണ്. കേന്ദ്രനേതാക്കളെ വരെ ഇറക്കി ശബരിമല സമരം ചൂടുപിടിപ്പിക്കാനിറങ്ങിയ ബിജെപിക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് ആ 33കാരന്‍ നല്‍കിയത്.

ശബരിമലയില്‍ ബിജെപിയേയും സംഘപരിവാറിനേയും വരിഞ്ഞുമുറുകിയ യതീഷ് ചന്ദ്രയുടെ നടപടികള്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. എതിര്‍ക്കുന്നവരെ കശ്മീരിലേക്ക് അയക്കണമെന്ന് പറയുന്ന പതിവ് വാചകം നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്ക് നേരെയും ഉയര്‍ത്തിയിരുന്നു. യതീഷ് ചന്ദ്ര നമ്പര്‍ വണ്‍ ക്രമിനല്‍ ആണെന്നാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

യതീഷ് ചന്ദ്രയുടെ മുന്‍കാല ഓര്‍മപ്പെടുത്തി ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എസ്പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിന്‍ സമരത്തില്‍ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി പരാമര്‍ശം ആയുധമാക്കി നിലയ്ക്കലിന് മുമ്പ് അങ്കമാലിയും, വൈപ്പിനും ഓര്‍മ വേണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

ശബരിമലയിലെ പോലീസ് ഇടപെടല്‍ ശരിയായ ദിശയില്‍ തന്നെയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അനാദരവ് കാണിച്ചിട്ടില്ല. അകമ്പടി വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യത്തിലാണ് തര്ക്കമുണ്ടായത്. അതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി പിന്തുണച്ചു. അങ്കമാലിയിലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ലാത്തിച്ചാര്‍ജ്ജ് നടത്തിയതോടെ ഒരു കാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര.

നിലയ്ക്കലില്‍ യുവ ഐപിഎസുകാരനെ മാറ്റി കണ്‍ഫേഡ് ഐപിഎസുകാരനെ നിയമിക്കുന്ന തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കേന്ദ്രഭരണം ഉപയോഗിച്ച് ശബരിമലയിലെ ബിജെപി തന്ത്രങ്ങള്‍ക്ക് തടയിടുന്നവരെ വിരട്ടാനുള്ള നീക്കങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇതോടെ തടയിട്ടിരിക്കുന്നത്.

കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് പോലും തര്‍ക്കിച്ച് നിന്ന ഐപിഎസുകാരന്‍ കേന്ദ്രസര്‍ക്കാരിനെ പോലും അമ്പരപ്പിച്ചു. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഐപിഎസ് കാരെ കേന്ദ്രഭരണമുപയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുടുത്തും തടയിടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ആവശ്യമെങ്കില്‍ യതീഷ് ചന്ദ്രയെ തന്നെ വീണ്ടും ശബരിമലയില്‍ നിയോഗിക്കും. പതിനഞ്ച് ദിവസം വീതമാണ് നിലവില്‍ ഓരോ ഉദ്യോഗസ്ഥനും ശബരിമലയില്‍ ചുമതല നല്‍കുന്നത്.

മലയാളികള്‍ക്ക് അത്ര പരിചിതനല്ലെങ്കിലും ക്രമസമാധാനപാലനത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ്പി പുഷ്‌കരന്‍. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോള്‍ പാലത്തിനടയില്‍ പോലീസ് വാഹനം പാര്‍ക്ക് ചെയ്ത് കണ്‍ട്രോള്‍ റൂമാക്കി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച വ്യക്തയാണ് അദ്ദേഹം.ശബരിമലയിലെ ക്രമസമാധാനം എസ്പി പുഷ്‌കരന്റെ കൈയ്യിലും ഭദ്രമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (7 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (21 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (30 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends