Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിക്കപ്പുറം സ്പീക്കര്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല; ഞങ്ങളുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് ഭയമാണ്; സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാവില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

30 NOVEMBER 2018 12:32 PM IST
മലയാളി വാര്‍ത്ത

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഏകാധിപത്യ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞതിനു പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയില്‍ മൂന്നാം ദിനവും വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഒരേ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയുണ്ടായി. പ്രതിപക്ഷം മര്യാദയുടേയും മാന്യതയുടേയും പരിധി ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തിയിരുന്നു.

ചോദ്യോത്തര വേള ഒഴിവാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്നും സഭ തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. സഭയില്‍ ഒരേ വിഷയം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ പറയുന്നു. പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ട് സഭ പിരിഞ്ഞുവെന്നാണ് സ്പീക്കര്‍ പറയുന്നത്. അത് ശരിയല്ല. മുഖ്യമന്ത്രിക്കപ്പുറം സ്പീക്കര്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല. ഞങ്ങളുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. അവര്‍ക്ക് പലതും മറച്ചു പിടിക്കാനുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അവസരം നല്‍കാത്തത്. പ്രതിപക്ഷത്തിന്റെ ജനാധപത്യ അവകാശത്തെ ചവിട്ടിമെതിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല.
ആരുടെയും ഔദാര്യമല്ല ഞങ്ങള്‍ ചോദിക്കുന്നത്. ഭരണഘടനാ പരമായ നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള അവകാശങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്. അതിനുപോലും ഞങ്ങള്‍ക്ക് അവസരം നല്‍കുന്നില്ലെങ്കില്‍ പിന്നെന്താണ് മാര്‍ഗമെന്നും അദ്ദേഹം ചോദിക്കുന്നു. സ്പീക്കര്‍ പ്രതിപക്ഷത്തിന് നീതി നല്‍കണം. പ്രതിപക്ഷത്തോടുള്ള സമീപനത്തില്‍ അദ്ദേഹം മാറ്റം വരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (7 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (21 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (30 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends