Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രനിമിഷത്തിനായുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം...

30 NOVEMBER 2018 10:57 AM IST
മലയാളി വാര്‍ത്ത

ചരിത്രനിമിഷത്തിനായുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സജ്ജീകരണമാണ് ഒരുങ്ങിയിട്ടുള്ളതെന്ന് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആഗമന നിര്‍ഗമന യാത്രക്കുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായി. അന്താരാഷ്ട്രആഭ്യന്തരയാത്രക്കാര്‍ ഒരുമിച്ച് കയറുന്നവിധത്തിലാണ് പാസഞ്ചര്‍ ടെര്‍മിനല്‍ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കസ്റ്റംസ് ഇമിഗ്രേഷന്‍ സെക്യൂരിറ്റി ചെക്കിങ്ങിനായി സൗകര്യം സജ്ജമായി.

ആറു നിലകളുള്ള ടെര്‍മിനല്‍ കെട്ടിടത്തില്‍ ആദ്യനിലയില്‍ കിയാല്‍ ഓഫിസ് സമുച്ചയമാണ്. രണ്ടാം നിലയില്‍ ആഗമന ബാഗേജ് മേഖലയില്‍ എല്ലാം സുസജ്ജം. നാലാം നിലയിലെ പുറപ്പെടല്‍ ഹാളില്‍ ഇനി ചെക്കിങ് ക്യൂപോയന്റുകളേ ഒരുക്കാന്‍ ബാക്കിയുള്ളൂ. അഞ്ചാം നിലയിലെ ബോര്‍ഡിങ് പാസ് നേടിയശേഷമുള്ള പാസഞ്ചര്‍ ഹോള്‍ഡിങ് മേഖലയില്‍ ചില്ലറജോലികള്‍ ബാക്കിയുണ്ട്. ഒരേസമയം 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്നതാണ് പാസഞ്ചര്‍ ടെര്‍മിനല്‍ സൗകര്യം.

ആഗമനയാത്രക്കാരെ സ്വീകരിക്കാനെത്തുന്നവര്‍ക്ക് കസ്റ്റംസ് പരിശോധനയുള്‍പ്പെടെ നേരിട്ട് കാണാനാകുന്നവിധം 200 പേര്‍ക്ക് ഉപയോഗിക്കാവുന്ന സന്ദര്‍ശനഗാലറിയും യാത്രയയക്കാന്‍ എത്തുന്നവരുടെ കുടുംബങ്ങള്‍ക്ക് റണ്‍വേ കാണാവുന്ന വിധത്തിലുള്ള സന്ദര്‍ശന ഗാലറിയും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് സംവിധാനം ഡിസംബര്‍ ഒന്നിന് നിലവില്‍വരും. കണ്ണൂരിലേക്കുള്ള കസ്റ്റംസ് അസി. കമീഷണര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവള പൊലീസ് സ്‌റ്റേഷനിലേക്കുള്ള സബ് ഇന്‍സ്‌പെക്ടറെ നിയമിച്ചുകഴിഞ്ഞു. സര്‍വിസുകള്‍ കുറവായതിനാല്‍, തുടക്കത്തില്‍ വിമാനത്താവളത്തിനുള്ളിലെ ഷോപ്പിങ് സൗകര്യം വൈകും. ഡ്യൂട്ടിഫ്രീ ഷോപ്പുകളും പിന്നീട് തുറക്കും. യാത്രക്കാര്‍ക്കുള്ള ബാഗേജ് റാപ്പിങ്, പ്രീപേഡ് ടാക്‌സി എന്നിവ തുടക്കത്തില്‍തന്നെ ഉണ്ടാകുമെന്നും കിയാല്‍ എം.ഡി അറിയിച്ചു.

ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ ദിവസവും 13 വിമാനങ്ങളെങ്കിലും സര്‍വിസ് നടത്തുന്നവിധത്തില്‍ വിമാന കമ്പനികള്‍ ഷെഡ്യൂള്‍ നല്‍കിയതായി കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി. തുളസീദാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമേ ഗോ എയര്‍ അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വിസിന് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് ഷെഡ്യൂള്‍ അയച്ചുകഴിഞ്ഞു. ദോഹ, മസ്‌കത്ത്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ സര്‍വിസ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വിസിനും അപേക്ഷിച്ചിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (8 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (22 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (31 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends