Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആര്‍.എസ്.എസ് അനുകൂല സംഘടനായ അയ്യപ്പസേവാ സമാജത്തിന് പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ശബരിമല സമരം ഒത്തുതീര്‍പ്പാക്കാനെന്ന് കോണ്‍ഗ്രസ്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ്

30 NOVEMBER 2018 01:29 PM IST
മലയാളി വാര്‍ത്ത

ശബരിമല സന്നിധാനത്ത് ആര്‍.എസ്.സിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ നടത്തിയ സമരം സി.പി.എം ഒത്തുതീര്‍പ്പാക്കിയതായി കോണ്‍ഗ്രസ്. ആര്‍.എസ്.എസ് അനുകൂല സംഘടനായ അയ്യപ്പസേവാ സമാജത്തിന് പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ഇത് ശരിവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലും ഉത്തരവാദിത്തത്തിലുമാണ് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ അന്നദാനങ്ങളും നടക്കുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു. അന്നദാനം സംഭാവന സ്വീകരിച്ചാണ് നടത്തുന്നത്. നിയമപരമായും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് അന്നദാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് അയ്യപ്പസേവാ സമാജം ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. നാളെ മുതല്‍ അന്നദാനം തുടങ്ങുമെന്ന് ബോര്‍ഡ് രേഖാമൂലം അനുമതി നല്‍കിയെന്നും അയ്യപ്പ സേവാ സമാജം നേതാവ് അയ്യപ്പദാസ് അറിയിച്ചു. ആര്‍.എസ്.എസുമായി സി.പി.എം ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഫലമായാണ് ബി.ജെ.പി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതെന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മൂന്ന് വര്‍ഷത്തിലധികമായി ദേവസ്വം ബോര്‍ഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പസേവാ സമാജത്തിന് നല്‍കിയത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം മറികടന്നാണ് അയ്യപ്പസേവാ സമാജത്തിന് കരാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

മുമ്പ് അന്നദാനം നടത്തിയിരുന്നത് വിവിധ സംഘടനകളാണ്്. പണപ്പിരിവും അതില്‍ ക്രമക്കേടും നടക്കുന്നെന്ന് ഈ സംഘടകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതി ഇടപെട്ടത്. അന്നദാനം ദേവസ്വം ബോര്‍ഡ് നടത്തണമെന്നാണ് അന്ന് കോടതി പറഞ്ഞത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. നടവരവ് ഇക്കുറി കുറഞ്ഞതിനാല്‍ അന്നദാനവുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. അന്നദാനം നടത്താമെന്ന് വാഗ്ദ്ധാനം ചെയ്ത് രംഗത്ത് വന്നത് അയ്യപ്പസേവാ സമാജം മാത്രമാണെന്നും അതുകൊണ്ടാണ് കരാര്‍ നല്‍കിയതെന്നുമാണ് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

ഹിന്ദു ഐക്യവേദി മുന്‍ അധ്യക്ഷനും മുന്‍ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനാണ് അയ്യപ്പസേവാ സമാജം ആരംഭിച്ചത്. കോടതിയുടെ അനുമതിയില്ലാതെ അന്നദാന കരാര്‍ നല്‍കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. വരുന്ന ദിവസങ്ങളില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ പ്രസ്താവന ഇതിനോടൊപ്പം കൂട്ടിവായിക്കണം. ചിത്തിര ആട്ടത്തിന് സന്നിധാനത്ത് സ്ത്രീയെ മര്‍ദ്ദിച്ചത് അടക്കമുള്ള സംഘര്‍ഷം നടത്തിയ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ മുഖ്യമന്ത്രി പിന്തുണച്ചതും സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതും ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends