Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല സമരം താഴേത്തട്ടില്‍ ഏശിയില്ല, പിണറായി വിജയം ആവര്‍ത്തിക്കുന്നു, തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം, അധികാരത്തില്‍ വന്ന ശേഷം നടന്ന 12 ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം കൈവരിച്ചു

30 NOVEMBER 2018 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല സമരത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസിനും ബി.ജെ.പിക്കും കനത്തതിരിച്ചടിയായി തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് മികച്ച വിജയം. 39 ല്‍ 27 സീറ്റും ഇടത് മുന്നണി വിജയിച്ചു.

മാത്രമല്ല യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജനവികാരം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് തദ്ദേശതെരഞ്ഞെടുപ്പിലാണ്. അവിടെ മികച്ചവിജയം കൈവരിക്കാനായത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നേ്ട്ടവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടുകളുമാണ്. എല്‍.എഡി.എഫ് അധികാരത്തില്‍ വന്ന ശേഷം നടന്ന 12 ഉപതെരഞ്ഞെടുപ്പുകളിലും ഭരണമുന്നണി നേട്ടം കൈവരിച്ചു. 

മലപ്പുറം അമരമ്പലം പഞ്ചായത്തില്‍ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ അനിത രാജു 146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചു. പത്തനംതിട്ടയില്‍ യു.ഡി.എഫ് വിമതന് ജയം. തൃശൂര്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത് ഉപതെരെഞ്ഞെടുപ്പില്‍ 343 വോട്ടുകള്‍ക്ക് എല്‍ഡി.എഫ് വിജയിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജിത്തു കൃഷ്ണന്‍ 156 വോട്ടിന് വിജയിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എല്‍.ഡി.എഫ് വിജയിച്ചു. പറപ്പൂക്കര പള്ളം വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. 

തൃശൂര്‍ കടവല്ലൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡി.എഫ് 158 വോട്ടിന് ജയിച്ചു. അമരമ്പലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. തൃശൂര്‍ ചേലക്കര 126 വോട്ടിനു എല്‍.ഡി.എഫ് ജയിച്ചു . കാസറഗോഡ് ബേഡകത്ത് 543 വോട്ട് ലീഡില്‍ എല്‍.ഡി.എഫ് വിജയിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 61 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി കുമാരന്‍ വിജയിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ഇന്ദിര 306 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പേരാമ്പ്ര ബ്ലോക്ക് ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് വന്‍ വിജയം. ഭൂരിപക്ഷം അഞ്ചിരട്ടിയായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സി.പിയിലെ കിഴക്കയില്‍ ബാലന്‍ 1212 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എന്‍.സി.പി സംസ്ഥാന കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പി.പി കൃഷ്ണാനന്ദന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പി.പി കൃഷ്ണനാന്ദന്‍ 229 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച വാര്‍ഡിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് കിഴക്കയില്‍ ബാലന്‍ 1212 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

അതിനിടെ ചെങ്കോട്ടയില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെങ്കോട്ടയിലാണ് 146 വോട്ടിന്റെ മിന്നുന്ന വിജയം യു.ഡി.എഫിലെ ലീനാ റാണി സ്വന്തമാക്കിയത്. 23 വര്‍ഷത്തിന് ശേഷമാണ് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. തെക്ക് പഞ്ചായത്ത് 10 വാര്‍ഡ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സീനത്തിനെ 132 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

തൃശൂരില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചു.. ഒരു സീറ്റ് ബി.ജെ.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം അതിയന്നൂര്‍ പഞ്ചായത്തില്‍ നെല്ലിമൂട് എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫില്‍ നിന്നാണ് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ഇവിടെ യു.ഡി.എഫ് കഴിഞ്ഞ തവണ 250 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തിരുവനന്തപുരം നഗരസഭ കിണവൂര്‍ വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (12 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends