അയ്യനെകാണാതെ മടങ്ങിയ കനക ദുര്‍ഗയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി ഭർത്താവ്; തത്കാലം സുഹൃത്തിനൊപ്പം താമസിക്കുന്നുവെന്ന് സന്ദേശവുമായി കനകദുർഗ

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങേണ്ടി വന്ന കനകദുര്‍ഗയെ കാണാനില്ലെന്ന പ്രചാരണം ശരിയല്ലെന്ന് അങ്ങാടിപ്പുറം സ്വദേശി കനകദുർഗ പൊലീസിനെ അറിയിച്ചതായി വിവരം. കാണാനില്ലെന്നു ഭർത്താവു നൽകിയ പരാതി അന്വേഷിക്കാനായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു താൻ തൽക്കാലത്തേക്കു കൂട്ടുകാരിയോടൊപ്പം താമസിക്കുകയാണെന്ന് അവർ അറിയിച്ചത്.
24നാണ് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ ശബരിമലയിലേക്കു പുറപ്പെട്ടത്. നീലിമല കഴിഞ്ഞപ്പോള്‍ പ്രതിഷേധമുണ്ടാവുകയും ഇരുവരും തിരികെപ്പോരുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും പിന്നീടാണു ശബരിമലയില്‍ പ്രത്യക്ഷപ്പെട്ടതെന്നും കുടുംബം നേരത്തേ അറിയിച്ചിരുന്നു.
ഭര്‍തൃവീട്ടുകാര്‍ കനകദുര്‍ഗയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീയാണു ഫോണ്‍ എടുത്തിരുന്നതെന്ന് പറയുന്നു. ആക്രമണസാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മാറിനില്‍ക്കുന്നതെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലാ പൊലീസ് ഓഫീസുകള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























