കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...

പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലച്ചിറ വെളുത്തറ വീട്ടിൽ ബിജിയെയാണ് ഇന്നലെ രാത്രി 11 മണിയോടെ വീടിന് സമീപത്തെ കിണറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. എന്നാൽ ഇവർ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാർ രണ്ടുപേരെയും മർദ്ദിച്ചു. എന്നാൽ ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമുള്ളത്.
പുത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. ഭിന്നശേഷിക്കാരനായ ബിജി പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. അവിവാഹിതനായ ഇയാൾ മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്ക് ആയിരുന്നു വീട്ടിൽ താമസം.
https://www.facebook.com/Malayalivartha


























