Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേരിയ നിലവിളി ശബ്ദം പോലും പുറത്തേയ്ക്ക് കേൾക്കാത്ത രീതിയിൽ കസേരയിൽ നിന്നും എഴുന്നേൽക്കാൻ അനുവദിക്കാതെ തുണികൊണ്ടു വായ് പൊത്തി; കൊല്ലൂർവിള പള്ളിമുക്കിൽ നാടിനെ നടുക്കിയ തയ്യൽക്കാരിയുടെ ക്രൂര കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭർത്താവ്

12 JANUARY 2019 01:56 PM IST
മലയാളി വാര്‍ത്ത

പട്ടാപ്പകൽ തയ്യൽക്കാരിയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് പിടിയിലായി. കൊല്ലപ്പെട്ട അജിത കുമാരിയുടെ മുൻ ഭർത്താവ് സുകുമാരനാ(61)ണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കൊല്ലൂർവിള പള്ളിമുക്കിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പള്ളിമുക്ക് ബി.എഡ്. കോളേജിനു സമീപം ഫൈൻ സ്റ്റിച്ചിങ്‌ എന്ന പേരിൽ തുന്നൽക്കട നടത്തിവന്ന വടക്കേവിള പായിക്കുളം കളിയിലിൽമുക്കിനടുത്ത് അക്കരവിള നഗർ-158 എ, സ്വപ്നത്തിൽ അജിതകുമാരി(46)യാണ് കൊല്ലപ്പെട്ടത്. കടയ്ക്കുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിലായിരുന്നു അജിതകുമാരി.

കസേരയിൽ നിന്നും എഴുന്നേൽക്കാൻ അനുവദിക്കാതെ തുണികൊണ്ടു വായ് പൊത്തി അജിതകുമാരിയെ ആക്രമിച്ചത്. അതിനാൽ നേരിയ ഒരു നിലവിളി ശബ്ദം മാത്രമായിരുന്നു അടുത്ത കടയിലുള്ളവർ കേട്ടത്. അവർ ഇറങ്ങി വന്നപ്പോഴേയ്ക്കും സ്‌ക്കൂട്ടറിൽ പ്രതി രക്ഷപെട്ടിരുന്നു.

സംഭവ ദിവസം രാത്രിയോടെ ഇയാൾ താമസിക്കുന്ന കൊല്ലം ആണ്ടാമുക്കത്തെ ലോഡ്ജിൽ പൊലീസെത്തി രണ്ടാം നിലയിലെ മുറി തുറന്നപ്പോൾ രക്തം പുരണ്ട ഷർട്ടുംപാന്റും കണ്ടെടുത്തു. കൂടാതെ എ ടി എം.കാർഡ്, ചെക്ക് ബുക്ക് , രണ്ടു ലക്ഷം രൂപയിൽ അധികം നിക്ഷേപമുള്ള ബാങ്ക് പാസ് ബുക്ക്, പഴ്സ്, മറ്റൊരു സ്ത്രീയുടെ ഫോട്ടോ എന്നിവയും കണ്ടെടുത്തിരുന്നു.സുകുമാരൻ ഉപയോഗിച്ചിരുന്ന ചുവന്ന കളറിലുള്ള ആക്ടീവ സ്‌ക്കൂട്ടറും പൊലീസ് കണ്ടെത്തിയപ്പോൾ സ്‌ക്കൂട്ടറിലും രക്തക്കറ പുരണ്ടിരുന്നു.

കൃത്യത്തിനിടയിൽ സുകുമാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. മുറിയിൽ നിന്നും മുറിവിൽ പുരട്ടാനുള്ള മരുന്ന്, ബാന്റേജ്, പഞ്ഞി എന്നിവയും കണ്ടെടുത്തു. പോളയത്തോട്ടിലെ ഒരു ഹോട്ടലിലെ മാനേജരായി ജോലി നോക്കി വന്ന സുകുമാരൻ ഒരിടത്തും സ്ഥിരമായി തങ്ങുന്ന ആളല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സുകുമാരന് തിരുവനന്തപുരത്ത് ഉദിയൻകുളങ്ങരയിൽ ആദ്യ ഭാര്യയും ആ ബന്ധത്തിൽ ഒരു മകളുമുണ്ട്.

സുകുമാരനെ അന്വേഷിച്ച് പൊലീസ് ആ വീട്ടിലും തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ സഹോദരിയുടെ വീട്ടിലും എത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ആദ്യ ഭാര്യയുമായി വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു സുകുമാരൻ. പലപ്പോഴും കടയിൽ ചെല്ലുകയും അജിതയോട് പണം ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അജിത സുഹൃത്തുക്കളോടു പറഞ്ഞിരുന്നതായി കൗൺസിലർ സെലീന പറഞ്ഞു. ഇതു സംബന്ധിച്ച് രണ്ട് വർഷം മുമ്പ് അജിതാകുമാരി ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും രമ്യമായി പറഞ്ഞു തീർക്കുകയായിരുന്നു.

അജിതാകുമാരിയുടെ അദ്ധ്വാനത്തിലാണ് രണ്ട് ആൺമക്കളെ വളർത്തിയിരുന്നത്. അജിതകുമാരിയിൽ ഇയാൾക്കുള്ള രണ്ട് ആൺമക്കളിൽ ഒരാളുടെ വിവാഹത്തിനായി ആലോചനകൾ നടന്നിട്ടും തന്നെ അറിയിക്കാതിരുന്നതും റേഷൻ കാർഡിൽനിന്ന്‌ തന്റെ പേര് നീക്കാൻ നടപടി സ്വീകരിച്ചതുമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായാണ് വിവരം. കൊല നടത്തിയശേഷം സ്കൂട്ടറിൽ കൊല്ലം ആണ്ടാമുക്കത്തുള്ള ടൂറിസ്റ്റ് ഹോമിലെത്തി വസ്ത്രം മാറിയ ശേഷം കായംകുളത്തേക്ക് വണ്ടികയറിയെന്ന് ഇയാൾ സമ്മതിച്ചു. പിന്നീട് വിവിധസ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

കൊട്ടാരക്കരയിൽ ഇയാൾ നടത്തിയിരുന്ന കടയിലെ സാധനങ്ങൾ വിറ്റ വകയിൽ ലഭിക്കാനുള്ള പണം വാങ്ങാനെത്തിയപ്പോഴാണ് പിടിയിലായത്. നടപടികൾക്കുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.  ഇയാൾക്കായി കൊല്ലം സിറ്റി എ.സി.പി. യുടെ ചുമതലയുള്ള സതീഷ്‌കുമാർ എം.ആറിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസും ഇരവിപുരം സി.ഐ. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മൂന്നു ടീമുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളിലും തിരച്ചിൽ നടത്തിവരികയായിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 minute ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (32 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends