Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ​ബ​രി​മ​ല​യി​ൽ​ ​വീ​ണ്ടും​​ ​യു​വ​തി​ക​ൾ​; മകരവിളക്കിന് കൂടുതൽ യുവതികളെ എത്തിക്കാൻ ആക്‌ടിവിസ്‌‌റ്റുകൾ; യു​വ​തി​ക​ൾ​ ​വ​ന്നാ​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​പ്ര​തി​ഷേ​ധം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പൊ​ലീ​സും​ ​ക​ന​ത്ത​ ​ജാ​ഗ്ര​ത​യിൽ

12 JANUARY 2019 01:32 PM IST
മലയാളി വാര്‍ത്ത

മ​ക​ര​വി​ള​ക്കിന് ​ശ​ബ​രി​മ​ല​യി​ൽ​ ​വീ​ണ്ടും​​ ​യു​വ​തി​ക​ൾ​ ​എത്താൻ​ ​ത​യാ​റെ​ടു​ക്കു​ന്ന​താ​യി​ ​വി​വ​രം. വേ​ഷം​ ​മാ​റി​യോ​ ​മ​റ്റോ​ ​മ​ല​ച​വി​ട്ടാ​നാ​ണ് ​ശ്ര​മ​മെ​ന്നാ​ണ് ​സൂ​ച​ന.​ ഇതിനായി ​ചി​ല​ ​ആ​ക്ടി​വി​സ്റ്റു​കൾ​ ​ത​യാ​റെ​ടു​ക്കു​ന്ന​താ​യി​ ​സൂചന. ​മ​ക​ര​വി​ള​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശ​ബ​രി​മ​ല​യി​ൽ​ ​വ​ൻ​ ​തി​ര​ക്കാ​ണ് അനുഭവപ്പെടുന്നത്.​ ​

​യു​വ​തി​ക​ൾ​ ​വ​ന്നാ​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​പ്ര​തി​ഷേ​ധം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പൊ​ലീ​സും​ ​ക​ന​ത്ത​ ​ജാ​ഗ്ര​ത​യി​ലാ​ണ്.​ ​ശ​ബ​രി​മ​ല​യി​ലെ​ങ്ങും​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​യു​വ​തി​ക​ൾ​ ​എ​ത്തു​മോ​ ​എ​ന്ന​ ​കാ​ര്യം​ ​പൊ​ലീ​സ് ​സ്ഥി​രീ​ക​രി​ച്ചിട്ടില്ല.​ ​യു​വ​തി​ക​ൾ​ ​എ​ത്തി​യാ​ൽ​ ​ത​ട​യാ​ൻ​ ​പ്ര​തി​ഷേ​ധ​ക്കാ​രും​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​യെ​ന്ന​ ​സൂ​ച​ന​യു​മു​ണ്ട്. കേരള ദളിത് ഫെഡറേഷന്‍ മഹിളാ വിഭാഗം നേതാവ് എസ് പി മഞ്ജു തന്റെ മൂന്നാം ശ്രമത്തില്‍ ആൾമാറാട്ടം നടത്തി ശബരിമലയില്‍ പ്രവേശിച്ചിചിരുന്നു.

ഡിസംബര്‍ 20നാണ് മഞ്ജു ആദ്യമായി മല കയറാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പോലീസ് സംരക്ഷണയിലെത്തിയ അന്ന് പമ്പയില്‍ ചിലര്‍ തടഞ്ഞു. പിറ്റേന്ന് വീണ്ടും ശബരിമല ദര്‍ശനത്തിന് ശ്രമം നടത്തിയെങ്കിലും തന്റെ വീട് ആക്രമിക്കപ്പെട്ടതറിഞ്ഞ് അവര്‍ തൃശൂരിലേക്ക് മടങ്ങി. ജനുവരി രണ്ടിന് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കൊപ്പം ശബരിമലയില്‍ പോകാനുള്ള ടീമിലുണ്ടായിരുന്നു. പക്ഷെ അന്നും ഇവര്‍ക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് യാതൊരു പോലീസ് സംരക്ഷണവും ആവശ്യപ്പെടാതെ തന്നെ വീണ്ടും ശബരിമലയിലെത്തുകയും വിജയകരമായി ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുടിയുടെ മുന്‍ഭാഗം വെളുപ്പിച്ചതായി ഇവര്‍ സമ്മതിചിരുന്നു.

ചെ​ന്നൈ​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​നി​തി​ ​സംഘം​ ​ശ​ബ​രി​മ​ല​ ​യാ​ത്ര​ ​ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​സൂ​ച​ന.​ ​മു​മ്പ് ​ഇ​വ​ർ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണ​യി​ൽ​ ​മ​ല​ക​യ​റാ​ൻ​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​യ​ർ​ന്ന​തോ​ടെ​ ​മ​ട​ങ്ങി​പ്പോ​യി​രു​ന്നു.​ ​ന​വോ​ത്ഥാ​ന​ ​കേ​ര​ളം​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​എ​ന്ന് ​പേ​രി​ലു​ള്ള​ ​ആ​ക്ടി​വി​സ്റ്രു​ക​ളു​ടെ​ ​കൂ​ട്ടാ​യ്മ​യും​ ​യു​വ​തി​ക​ളെ​ ​കൊ​ണ്ടു​വ​രു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​ഏ​ത് ​വി​ധേ​ന​യും​ ​ആ​ക്ടി​വി​സ്റ്റുക​ളാ​യ​ ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന​ ​സൂ​ച​ന​ ​ല​ഭി​ച്ച​തോ​ടെ​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഭ​ക്ത​രു​ടെ​ ​ജാ​ഗ്ര​ത​യും​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​പൊ​ലീ​സും​ ​ക​ർ​ശ​ന​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്

ഭൂ​മാ​താ​ ​ബ്രി​ഗേ​ഡ് ​നേ​താ​വ് ​തൃ​പ്തി​ ​ദേ​ശാ​യി​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തു​മെ​ന്ന​ ​പ്ര​ചാ​ര​ണം​​ ​ഉ​ണ്ടാ​യി​രു​ന്നെങ്കിലും അ​വ​ർ​ ​അ​ത് ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ആദ്യമായി ശബരിമലയില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ പോലും എത്താനായില്ല. ഒരു പകല്‍ മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന് നാണംകെട്ടാണ് അവര്‍ തിരികെ വിമാനത്തില്‍ കയറിയത്. ഭക്തരുടെ ശരണം വിളിയുടെ ശക്തി ലോകം അറിഞ്ഞത് ആ സംഭവത്തോടെയായിരുന്നു. എന്നാല്‍ മുറിവേറ്റ തൃപ്തി പിന്നീട് പറഞ്ഞത് താന്‍ ഉടന്‍ ശബരിമലയിലെത്തുമെന്നാണ്. പോലീസിന്റെ സഹായമില്ലാതെ വേഷംമാറിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.

മറ്റുപ്രചാരണങ്ങള്‍ ഗൂഢ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പറഞ്ഞു. തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയം ബസ് സ്റ്റാന്റില്‍ തൃപ്തി ദേശായി വന്നെത്തിയെന്ന് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്. കര്‍മ്മസമിതിയിലെ ഒരു പ്രവര്‍ത്തകന്‍ തൃപ്തി ബസില്‍ ഇരിക്കുന്നതായി കണ്ടെന്നു പറഞ്ഞു. ഇത് സ്ഥിരീകരിക്കും മുമ്പേ ബസെടുത്തിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തകന്‍ മറ്റ് നേതാക്കളെ അയച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായി. ചിലര്‍ ബസിന് പുറകേ പോയിട്ടുണ്ടെന്നും അവര്‍ തന്നെ പറയുന്നു. അതേ സമയം ഇതുവരേയും തൃപ്തിയെ കണ്ടെത്താനായില്ല.

 

 

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 minute ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (32 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends