Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാഹുൽ ഗാന്ധിപറഞ്ഞ വികാരനിർഭരമായ ആ വാക്കുകൾ സത്യമാണ്- സിന്ധുജോയി

12 JANUARY 2019 02:50 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ ദ്വിദിന യുഎഇ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസത്തിൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രാവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുലിന്റെ പ്രസംഗം സോഷ്യല്‍മീഡിയയിലും രാഷ്ട്രീയ രംഗത്തും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഞാന്‍ ഉറപ്പുതരുന്നു, എന്റെ മരണം വരെ, എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും എന്ന് പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ സത്യസന്ധവും ഹൃദയത്തില്‍ നിന്നുള്ളതാണെന്ന് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായിരുന്ന സിന്ധു ജോയ് സാക്ഷ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാലത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയതിന്റെ ഓര്‍മ്മകളാണ് സിന്ധു ജോയ് ഇതിനായി സാക്ഷ്യപ്പെടുത്തുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തെ നയിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ മഹാരഥന്മാരുടെ പിന്മുറക്കാരനായ രാഹുലിന്റെ ലാളിത്യവും വ്യക്തിത്വവും തന്നെ അമ്പരപ്പിച്ചെന്നു സിന്ധുജോയ് പറയുന്നു. ചെറിയ കാര്യങ്ങളില്‍ പോലും മറ്റുള്ളവര്‍ക്ക് അതീവശ്രദ്ധയും പരിഗണനയും നല്‍കുന്ന രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയെ നെഹ്‌റുവുമായാണ് സിന്ധു ജോയ് താരതമ്യപ്പെടുത്തുന്നത്.

സിന്ധുജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഞാന്‍ ഉറപ്പുതരുന്നു, എന്റെ മരണം വരെ, എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും... ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം അല്‍പം പഴക്കമുള്ള ഒരു കൂടിക്കാഴ്ചയെ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ്സ് വേദികളില്‍ ഞാന്‍ അപ്രത്യക്ഷമായി തുടങ്ങിയ സമയം. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സന്ദേശമെത്തി; പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണാന്‍ ആഗ്രഹിക്കുന്നു.

ഒരു ഡല്‍ഹി യാത്രക്ക് പാകമായിരുന്നില്ല മനസ്സ് സജീവരാഷ്ട്രീയത്തില്‍ നിന്നും തെല്ലകലെയായിരുന്നു അപ്പോള്‍ ഞാന്‍. സംസ്ഥാന യൂത്ത് കമ്മീഷന്‍ അധ്യക്ഷസ്ഥാനം പോലും വ്യക്തിപരമായ കാരണങ്ങളാല്‍ വേണ്ടെന്നുവച്ച സമയവുമായിരുന്നു അത്. പക്ഷേ, സുഹൃത്തായ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു. രാഹുല്‍ജി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്. എത്രയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നുകാണാന്‍ ആഗ്രഹിക്കുന്ന വ്യക്തി; പോയി കാണണം.

അങ്ങനെ ഞാന്‍ ഡല്‍ഹിയില്‍ എത്തി. കുടുംബസുഹൃത്തു കൂടിയായ ദീപികയുടെ ഡല്‍ഹി ബ്യൂറോ ചീഫ് George Kallivayalil എന്നെ പത്താം നന്പര്‍ ജന്‍പഥില്‍ എത്തിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ്. അദ്ദേഹം എഴുന്നേറ്റുനിന്ന് എന്നെ സ്വീകരിച്ചു. അതെന്നെ അത്ഭുതപ്പെടുത്തി. ഒരുപാടുകാലം ഇന്ത്യയെ നയിച്ച നെഹ്റു, ഇന്ദിര, രാജീവ് എന്നിവരുടെ കുടുംബത്തില്‍ വളര്‍ന്ന നേതാവ്. അധികാരത്തിന്റെ യാതൊരു ധാര്‍ഷ്ട്യവുമില്ലാതെ ഇങ്ങനെ പെരുമാറുന്നു! ഇതിനു മുന്‍പ് അങ്ങനെയൊരാള്‍ എന്നെ സ്വീകരിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ മുഖ്യമന്ത്രി ശ്രീ എ കെ ആന്റണിയാണ്. ഒരു നിവേദനം നല്കാന്‍ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ എഴുന്നേറ്റുനിന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവിനെ അദ്ദേഹം സ്വീകരിച്ചത്!

രാഹുല്‍ ഗാന്ധി ഒരുപാട് കാര്യങ്ങള്‍ തിരക്കി. എനിക്ക് ഒരുകാര്യം മനസിലായി; എന്നെക്കുറിച്ചുള്ള മിക്കവാറും കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞുവച്ചിരുന്നു. പല ആശയങ്ങളും കൈമാറി. അപ്പോഴാണ് ഇന്ത്യയെക്കുറിച്ച്, രാജ്യത്തിന്റെ പ്രശ്‌നങ്ങളേക്കുറിച്ച് എത്രത്തോളം ആഴമുള്ള അറിവ് അദ്ദേഹത്തിനുണ്ടെന്ന് മനസിലായത്. കൂടിക്കാഴ്ചയുടെ മൂന്നാംനാള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് ഒരു സന്ദേശമെത്തി. അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തിയില്‍ വനിതകളുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിക്കാനായിരുന്നു അത്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അന്നത് ഏറ്റെടുക്കാനായില്ല. മടങ്ങാന്‍ നേരം അദ്ദേഹം വാതില്‍ക്കലോളം വന്ന് യാത്രയാക്കി. സാധാരണ ഏത് ഓഫീസില്‍ എത്തിയാലും ചെരുപ്പ് പുറത്ത് അഴിച്ചിട്ട് കയറുകയാണ് എന്റെ ശീലം. അന്നും രാഹുലിന്റെ ഓഫീസിനുപുറത്ത് ചെരിപ്പ് അഴിച്ചിട്ടിരുന്നു.

വൈ ഡിഡ് യു ലീവ് യുവര്‍ ഫുട്‌വെയര്‍ ഔട്ട് സൈഡ്?. രാഹുല്‍ജി ചോദിച്ചു.
;ദിസ് ഈസ് ഔര്‍ കസ്റ്റം. ഞാന്‍ മറുപടി പറഞ്ഞു. പ്‌ളീസ് ഡോണ്ട് ഡു ഇറ്റ് എഗൈന്‍. എനിവണ്‍ ക്യാന്‍ വെയര്‍ ഫുട്‌വെയര്‍ ഇന്‍സൈഡ് മൈ ഓഫിസ്.അദ്ദേഹം പറഞ്ഞു.

ഞാന്‍ അപ്പോള്‍ ഓര്‍മ്മിച്ചത് ഗ്രനേഡ് ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ഇടതുകാലുമായി തെരഞ്ഞെടുപ്പുകാലത്തും മറ്റും പല ഓഫിസുകളിലും കയറിട്ടുണ്ട്; കാല്‍ നിലത്തുകുത്താന്‍ പ്രയാസപ്പെടുന്ന വേളയില്‍പ്പോലും ചെരിപ്പുകള്‍ പുറത്തിടാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ആരുമത് ശ്രദ്ധിച്ചതേയില്ല. ഇത് വെറുമൊരു ചെരുപ്പിന്റെ മാത്രം പ്രശ്‌നമല്ല; ഒരു വ്യക്തി, അതുമൊരു സ്ത്രീ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നുള്ളതുകൂടിയാണ്. വളരെ നിസാരവും വ്യക്തിപരവുമായ ഒരു കാര്യത്തില്‍ പോലും രാഹുല്‍ ഗാന്ധി കാണിച്ച ശ്രദ്ധ എന്നെ അന്പരപ്പിച്ചത് അതുകൊണ്ടാണ്. നമ്മുടെയൊക്കെ ചെറിയ ജീവിതങ്ങളില്‍ ഇത്തരത്തിലുള്ള വലിയവരുടെ ഇടപെടലുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഹൃദയവും കാതുകളും വാതിലുകളും ഇന്ത്യക്കായി തുറന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതില്‍ അതിശയോക്തിയില്ല. ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകളാണ് അത്.

ഇന്നലത്തെ ദുബായ് പ്രസംഗം ഇരുത്തം വന്ന ഒരു നേതാവിന്റെ വാക്കുകളാണ്. പ്രോംപ്റ്ററോ, നോട്ടുകളോ ഉപയോഗിക്കാതെ ഉള്ളിന്റെയുള്ളില്‍ നിന്ന് ജനക്കൂട്ടത്തോട് സംസാരിക്കുന്ന നെഹ്രുവിന്റെ ശൈലിയാണ് അത് കണ്ടപ്പോള്‍ തോന്നിയത്. രാഹുല്‍ ഗാന്ധിയുമായി രണ്ടുമണിക്കൂര്‍ സംസാരിച്ചുകഴിഞ്ഞു സിപിഎമ്മിന്റെ യുവനേതാവും എം പിയുമായ എം ബി രാജേഷ് പറഞ്ഞവാക്കുകള്‍ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു:

രാഹുലുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറിപ്പോയി. രാഹുലിന്റെ ആത്മാര്‍ത്ഥത, ആര്‍ജ്ജവം, എളിമ എന്നിവ വല്ലാതെ ആകര്‍ഷിച്ചു. ഇന്ത്യയെ നയിക്കാന്‍ രാഹുലിന് കഴിയും. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജനാധിപത്യരാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ ഇത്തരമൊരു നേതാവാണ് നമ്മെ നയിക്കേണ്ടത്.

N:B-ഇത്രയും എഴുതിയതുകൊണ്ട് നാളെ ഞാന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തും എന്നൊന്നും ആരും വ്യാഖ്യാനിക്കേണ്ടതില്ല. എന്നാല്‍, എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നത് നേരാണ്. അരാഷ്ട്രീയതയില്‍ അഭിരമിക്കാന്‍ ഞാനില്ല. പക്ഷേ, ഉടനെയൊരു മടങ്ങിവരവിന് ഇല്ലെന്ന് മാത്രം. ഇടതിലും വലതിലും ബിജെപിയിലും മറ്റ് പാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ട്. എന്നാല്‍ സൗഹൃദം വേറെ, രാഷ്ട്രീയം വേറെ.അത്തരത്തിലൊരു പക്വതയിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നതാണ് പോയകാലങ്ങള്‍ നല്‍കിയ ഏറ്റവും വലിയ അനുഭവപാഠം.

ജനാധിപത്യരാഷ്ട്രം

നിലനില്‍ക്കണമെങ്കില്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends