Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം; മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു; തന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണത്തിനെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി

12 JANUARY 2019 02:28 PM IST
മലയാളി വാര്‍ത്ത

തന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണത്തിനെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ സംബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ പങ്കുവെച്ച അഭിപ്രായത്തെ വളച്ചൊടിച്ചാണ് പ്രചരണം നടത്തിയത്. ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടിയെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞുവെന്നായിരുന്നു സംഘപരിവാറിന്റെ നുണപ്രചരണം.

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജപോസ്റ്റ് ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടായിരുന്നു നുണ പ്രചരണത്തിനെതിരെ ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. 'ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? എന്റെ ഫേസ്‌‌ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു?' -ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട . നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല. എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല ... പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ ..... എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്.

ഹർത്താലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് സംഘപരിവാർ ഗ്രൂപ്പുകളിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ശ്രീകുമാരൻ തമ്പി മുൻപ് പ്രതികരിച്ചിരുന്നു. ഏത് പാർട്ടി ഹർത്താൽ നടത്തിയാലും അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചർച്ചകളും മറ്റും നടന്നെന്ന് അദ്ദേഹം ആരോപിച്ചു. കൃഷ്ണ മുരളി എന്നയാൾക്കെതിരെയും പോസ്റ്റില്‍ ആരോപണമുണ്ടായിരുന്നു.

''ഫേസ്‌ബുക്കിലെ എന്റെ അയ്യായിരം സുഹൃത്തുക്കളുടെയും മുപ്പത്തോരായിരം ഫോള്ളോവെഴ്സിന്റെയും അറിവിലേക്ക് എന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

കഴിഞ്ഞ നവംബർ 17 ന് ഫേസ്‌ബുക്കിൽ ഞാൻ ഇട്ട നിർദോഷകരമായ ഒരു പോസ്റ്റിനുള്ള മറുപടി എന്ന പോലെ കൃഷ്ണ മുരളി Krishna Muraly എന്ന ആൾ അയാളുടെ വാളിൽ എഴുതിയ വരികൾ എന്നെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു. എങ്കിലും ഞാൻ ക്ഷമിച്ചു , എന്നാൽ ഇന്നലെ ഇതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടെന്നു എനിക്ക് വിശ്വസനീയമായ അറിവ് കിട്ടി. കൃഷ്ണമുരളിയുടെ സുഹൃത്തായ ഒരു വ്യക്തി ഭാരതീയ ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളിൽ എനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുന്നതായി എന്റെ ആരാധകർ അറിയിച്ചു. അതുകൊണ്ട് ഞാൻ ഈ കൃഷ്ണമുരളിയെ UNFRIEND ചെയ്യുന്നു .. അന്ന് ഹർത്താൽ സംബന്ധിച്ച് ഞാൻ ഇട്ട പോസ്റ്റും അതിനു എന്നെ കടന്നാക്രമിച്ചു കൊണ്ട് അയാൾ പോസ്റ്റ് ചെയ്ത വരികളും താഴെ ചേർക്കുന്നു ..

''ദയവായി എന്റെ യഥാർഥ സുഹൃത്തുക്കൾ ഇതുപോലുള്ള കപടസുഹൃത്തുക്കളുടെ കാര്യത്തിൽ ഒരു കണ്ണ് വയ്ക്കുക. എന്റെ അഭിമാനത്തിന് മുറിവേൽകുന്ന പ്രശ്നമായതു കൊണ്ട് ഇയാളുടെയും ഇയാളുടെ പിന്നിലുള്ള സുഹൃത്തിന്റെയും പേരിൽ നിയമ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.. അതിന്റെ ഭാഗമായി ഞാൻ കൃഷ്ണ മുരളിക്കു അയച്ച മെസ്സേജിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു. എനിക്ക് ഏറ്റവും വലുത് കക്ഷി ഭേദമെന്യേ എന്നെ സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കളായ നിങ്ങളാണ്''എന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (22 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (29 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (36 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (42 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (44 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (48 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (48 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (53 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (58 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends