കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. എം.സി റോഡില്‍ ആയൂരിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. കട്ടപ്പന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ആണ് അപകടത്തില്‍പെട്ടത് . പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചതെന്ന് സംശയിക്കുന്നു.
കുട്ടിയടക്കം ഏഴു പേരാണു കാറിലുണ്ടായിരുന്നത്. കാര്‍ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























