Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് ഈ രാജ കുടുംബം; ശശികുമാര്‍ വര്‍മ്മയ്ക്ക് മോഷണ സ്വഭാവമുള്ളതുകൊണ്ട് തിരുവാഭരണം തിരികെ കിട്ടുമോ എന്ന് അറിയില്ല: പഴയ എസ്എഫ്‌ഐ നേതാവായിരുന്ന ശശി ഇപ്പോള് രാജാവാണെന്ന് പറഞ്ഞു നടക്കുന്നു.അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടിവിട്ട ആളാ... പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മക്കെതിരെ മന്ത്രി ജി.സുധാകരന്‍

12 JANUARY 2019 03:36 PM IST
മലയാളി വാര്‍ത്ത

പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മക്കെതിരെ മന്ത്രി ജി.സുധാകരന്‍ ”ശശികുമാറിന് മോഷണ സ്വഭാവമുണ്ട്, കള്ളനാണ്. അതുകൊണ്ടാണ് തിരുവാഭരണം തിരികെ കിട്ടുമോ എന്നറിയില്ല. അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് ഈ രാജ കുടുംബം. ശശി ഇപ്പോള്‍ രാജാവാന്നെന്ന് പറഞ്ഞ് നടക്കുകയാണ്. പഴയ എസ്എഫ്‌ഐ നേതാവായിരുന്നു. അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടി വിട്ടിട്ടുണ്ട്.”-മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

”ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ല. ഭക്തയാണങ്കില്‍ പോകാം. ഇതെല്ലാം ചികയുന്നവരുടെ ഭൂതകാലം അന്വേഷിച്ചാല്‍ അത് വളരെ മോശമായിരിക്കും.” ”സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്‌നവുമില്ല. സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പ്രശ്‌നമുള്ളവര്‍ അങ്ങോട്ട് പോകേണ്ട.” തന്ത്രി അയ്യപ്പനെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. പക്ഷെ, ഈ തന്ത്രി ഭക്തനല്ല, ഭൗതികവാദിയാണ്. അതുകൊണ്ടാണ് നടയടച്ച് പോകുമെന്ന് പറഞ്ഞത്. പുണ്യാഹം തളിച്ചത് ഭരണഘടനാവിരുദ്ധം.”-മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

അതേ സമയം നിരന്തരമായി ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് തിരുവാഭരണഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. തിരുവാഭരണം കൊണ്ടുപോയതു പോലെ തിരികെയെത്തില്ലെന്ന് കത്തുകള്‍ ലഭിച്ചതായും ശശികുമാര വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവാഭരണങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണ്ട സുരക്ഷ നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും ശശി കുമാരവര്‍മ പറഞ്ഞു. എങ്കിലും കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയുടെ ഭാഗത്ത് നിന്ന് സമയോചിതമായ നടപടിയുണ്ടായത് ആശ്വാസകരമാണെന്നും പോലീസ് അത് കൃത്യമായി പാലിക്കുകയാണെങ്കില്‍ ഇക്കൊല്ലവും മകരവിളക്കുത്സവം ഭംഗിയായി നടത്താമെന്നും ശശികുമാരവര്‍മ പറഞ്ഞു. തിരുവാഭരണഘോഷയാത്രക്കിടെ തിരുവാഭരണം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ച് ജനുവരി ഏഴിനാണ് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം തിരുവാഭരണത്തിന് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും പത്തനംതിട്ട ജില്ലാകളക്ടര്‍ പി ബി നൂഹ് അറിയിച്ചിരുന്നു.

പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം തിരിച്ചികിട്ടുമോ എന്ന ആശങ്കയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കൊട്ടാരം ഉറപ്പ് വാങ്ങിയിരുന്നു.തിരുവാഭരണം അതേപോലെ തിരിച്ച് ഏല്‍പ്പിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ദേവസ്വ പ്രസിഡണ്ടും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. തിരുവാഭരണ ഘോഷ യാത്ര പൂര്‍ണ സായുധ പൊലീസ് സുരക്ഷയില്‍ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പന്തളം കൊട്ടാരത്തിന് വേണ്ടി കൊട്ടാരം മാനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തിരുവാഭരണ യാത്രയെ അനുഗമിക്കുന്ന കൊട്ടാരം പ്രതിനിധിക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

നേരത്തെ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരെ ഉള്‍പ്പടെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കില്ലെന്ന വിവാദ ഉത്തരവ് പത്തനംതിട്ട എസ്പി പുറപ്പെടുവിച്ചിരുന്നു. കേസുള്ളവരെ ഒഴിവാക്കണമെന്ന പോലിസ് നിര്‍ദ്ദേശം പാലിക്കാനാവില്ലെന്നും, അങ്ങനെ എങ്കില്‍ ഘോഷയാത്ര നടക്കില്ലെന്നും പന്തളം കൊട്ടാരം ഉറച്ച് നിലപാട് എടുത്തു. അതോടെ പോലിസ് വഴങ്ങുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends