യുവതികൾക്ക് ശബരിമലയിൽ കയറാൻ സുരക്ഷ ഒരുക്കിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന മട്ടന്നൂര്‍ സ്വദേശിയായ പൊലീസുകാരനെ ഭീഷണി പെടുത്തിയതിന് ഒരാള്‍ അറസ്റ്റില്‍. മട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്.
ഫേസ് ബുക്കിലൂടെ പൊലീസുകാരനെതിരെ ഭീഷണി ഉയര്‍ത്തിയ കേസിലാണ് പിടിയിലായത്. ഇതില്‍ 12 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഫേസ്ബുക്ക് , വാട്സാപ്പ് എന്നിവയിലൂടെ പൊലീസുകാരനെ മോശമായ രീതിയില്‍ പ്രചരണം നടത്തിയതിനാണ് കേസ്. പൊലീസുകാരന്റെ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളില്‍ എതാനും പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























