Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വസിക്കാനാകാതെ ഭക്തര്‍... ശബരിമലയിലേക്ക് പോയ കര്‍മ്മസമിതി നേതാവിനു നേരെ കാട്ടുപന്നിയുടെ ആക്രമണം; ദര്‍ശനം നടത്താനാകാതെ മടങ്ങിയത് ആഘോഷമാക്കി എതിര്‍പക്ഷം

13 JANUARY 2019 11:22 AM IST
മലയാളി വാര്‍ത്ത

ശബരിമല അയ്യപ്പന്‍ എപ്പോഴും അങ്ങനെയാണ്. ആര്‍ക്ക് എങ്ങനെ ദര്‍ശനം നല്‍കണമെന്ന് കലിയുഗ വരദനായ അയ്യപ്പന്‍ തീരുമാനിക്കും. ഭക്തരെ സംബന്ധിച്ച് വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവമാണ് അയ്യപ്പന്‍. കാടും മേടും നിറഞ്ഞ കാനനപാത ഭക്തര്‍ക്കെന്നും വലിയ അനുഭൂതിയാണ് നല്‍കുന്നത്. വെട്ടവും വെളിച്ചവുമൊന്നുമില്ലായിരുന്ന സമയത്ത് ശബരിമലയില്‍ പോയാല്‍ തിരിച്ചു വന്നാല്‍ വന്നെന്ന അവസ്ഥയായിരുന്നു. ശബരിമല പൂങ്കാവനം മൊത്തം രാത്രി പകലാക്കി ലൈറ്റുകള്‍ ഇട്ടെങ്കിലും വന്യമൃഗങ്ങള്‍ പലപ്പോഴും ഭീഷണിയാണ്. ഈ വന്യ മൃഗങ്ങളെ അകറ്റാനാണ് ഡോലക് കൊട്ടി കയ്യടിച്ച് ശരണം വിളിക്കുന്നതെന്നും സങ്കല്‍പമുണ്ട്. ആ ശരണം വിളിയേയാണ് പോലീസ് ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാന്‍ നോക്കിയതും കോടതി ഇടപെട്ട് തിരികെ നല്‍കിയതും.

ഇങ്ങനെ വിശ്വാസവും അവിശ്വാസവും തമ്മില്‍ വല്ലാത്തൊരവസ്ഥയിലാണ് ശബരിമല ഇന്ന്. യുവതീ പ്രവേശനത്തിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമല ഇടത്താവളമാക്കുമ്പോള്‍ എന്ത് ശരണം വിളിച്ചും എതിര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്തരും കര്‍മ്മസമിതി പ്രവര്‍ത്തകരം. കള്ളനെ പിടിയ്ക്കുകയാണ് പോലീസിന്റെ പണിയെങ്കിലും യുവതികളെ കള്ള വേഷത്തില്‍ ശബരിമലയിലെത്തിയ്ക്കുകയാണ് വിശ്വാസമില്ലാത്ത ചില പോലീസുകാരുടെ പണി. അതിന്റെ മറവില്‍ ഏത് നിമിഷവും ശബരിമലയില്‍ യുവതി കേറാമെന്ന വാര്‍ത്ത വരുന്ന അവസ്ഥയിലാണ്. അത് ബ്രേക്കിംഗായി വിട്ട് ആളുകളെ ഇളക്കുകയാണ് സിപിഎം ചാനലും. ഇതിനിടയിലാണ് തൃപ്തി ദേശായി ശബരി മലയില്‍ വരുന്നെന്ന റിപ്പോര്‍ട്ടും. ഇതിനെതിരെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് കര്‍മ്മ സമിതി പ്രവര്‍ത്തകര്‍. മകരവിളക്കിനോട് അനുബന്ധിച്ച് ആചാര ലംഘനം നടക്കാതിരിക്കാന്‍ ആയിരക്കണക്കിന് കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് ശബരിമലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വന്ന ഒരു കര്‍മ്മ സമിതി പ്രവര്‍ത്തകനാണ് മലകയറാനാകാതെ വന്നത്.

കര്‍മ്മസമിതി നേതാവിന് നേരെയാണ് പമ്പയില്‍ കാട്ടു പന്നിയുടെ ആക്രമണം നേരിട്ടത്. ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ വി.ഹരികുമാര്‍(48)നാണ് ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമേറ്റത്.

പ്രാഥമിക ചികിത്സയ്ക്കു ശേഷം ഹരികുമാര്‍ ദര്‍ശനം നടത്താനാകാതെ നാട്ടിലേക്ക് മടങ്ങി. പമ്പയില്‍ തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. മകരവിളക്കിന് മല കയറാന്‍ കഴിയാത്തതിനാല്‍ തീര്‍ത്തും നിരാശനാണ് നേതാവ്.

അതേസമയം ഇത് അയ്യപ്പ കോപം കൊണ്ടാണെന്നാണ് എതിര്‍ പക്ഷക്കാര്‍ ട്രോളുന്നത്. യുവതികളെ തടയാന്‍ വന്ന നോതാവിനെ അയ്യപ്പന്‍ തടഞ്ഞുവെന്നാണ് ആഘോഷം.

പമ്പ, സന്നിധാനം, നടപ്പന്തല്‍ മാളികപ്പുറം എന്നിവിടങ്ങളില്‍ പന്നിശല്യം രൂക്ഷമാകുന്നതായി പരാതി ഉയരുന്നുണ്ട്. ഇടയ്ക്ക് കാട്ടാനകളും പുലിയും ഇറങ്ങിയ വാര്‍ത്തകളും വന്നിട്ടുണ്ട്.

ശബരിമല നട തുറന്നതുമുതല്‍ പലതരം കെട്ടുകഥകളും ഉയര്‍ന്നുകൊണ്ടിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുന്നതിനിടയില്‍ വിശ്വാസികള്‍ വീണ്ടും പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകളുമായാണ് രംഗത്തെത്തിയത്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുന്‍പില്‍ മറ്റ് വഴികളില്ലെന്ന് തുറന്ന് പറയുമ്‌ബോഴും പ്രതിഷേധത്തിന് ശമനമില്ലായിരുന്നു. ഇതിനിടെ പ്രകൃതിയുടെ വിളയാട്ടം ഭക്തിയുമായി കൂട്ടിക്കുഴച്ചിരുന്നു. പണ്ടൊക്കെ പറഞ്ഞ് പറഞ്ഞ് പരത്തിയ കഥകള്‍ ഇപ്പോള്‍ വേഗത്തില്‍ പടര്‍ത്തുന്നത് സോഷ്യല്‍ മീഡിയകളിലൂടെയാണ്.

ശബരിമലയില്‍ പുലിയിറങ്ങി എന്ന രീതിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. അന്നും ഇതിനെ ഭക്തിയുമായി കൂട്ടിക്കുഴച്ചിരിരുന്നു. ഇതോടൊപ്പമാണ് തീപിടുത്തവും പെരുമഴയും ദുശ്ശകുനമായി പലരും കണ്ടത്. എന്തിന് ദേവസ്വം മന്ത്രിയുടെ നിയോജക മണ്ഡലമായ കഴക്കൂട്ടത്തിന് സമീപം പ്ലാസ്റ്റിക് കമ്പനി കത്തി ചാമ്പലായതും വാര്‍ത്തയായി. തീയണയ്ക്കാനാകാതെ ഒരു രാത്രിയാണ് കേരളം മുള്‍മുനയില്‍ നിന്നത്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ വേദി പോലും തകര്‍ന്നിരുന്നു. ഇതെല്ലാം കര്‍മ്മ സമിതി അന്ന് ആഘോഷമാക്കിയിരുന്നു. അതിനാ പരിഹാരമായാണ് കര്‍മ്മ സമിതി നേതാവിനെ പന്നി ആക്രമിച്ചത് ആഘോഷമാക്കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (24 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (31 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (38 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (44 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (46 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (50 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (50 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (55 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends