Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെയൊന്നും പുലിവാല് പിടിക്കാനാകില്ല.... ആർപ്പോ ആർത്തവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പലരുടെയും ബാഹ്യ പശ്ചാത്തലവും സ്ഥീരീകരിക്കാനായിട്ടില്ല; ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഭക്തർ രംഗത്തെത്തിയപ്പോൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്ന 'ആർപ്പോ ആർത്തവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

13 JANUARY 2019 12:34 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഭക്തർ രംഗത്തെത്തിയപ്പോൾ അതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നതാണ് 'ആർപ്പോ ആർത്തവം'. കൊച്ചി മറൈൻ ഡ്രൈവിലെ ആർപ്പോ ആർത്തവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപനം വന്നതോടെ വലിയ വാർത്ത പ്രാധാന്യമാണ് ലഭിച്ചത്. ഇതോടെ ദേശിയ മാധ്യമങ്ങളെല്ലാം കൊച്ചിയിൽ തമ്പടിച്ചു. എന്നാൽ മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കില്ലന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ വരവിനെ തടഞ്ഞിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തവരുന്ന വേളയിൽ വലിയൊരു ശതമാനം ജനവിഭാഗത്തെ വെറുപ്പിക്കുന്നതിനെ പലരും ചോദ്യം ചെയ്തിരുന്നു. മാത്രമല്ല ആർപ്പോ ആർത്തവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പലരുടെയും ബാഹ്യ പശ്ചാത്തലവും സ്ഥീരീകരിക്കാനായിട്ടില്ല. ഈ ഒരു അവസ്ഥയിൽ മുഖ്യമന്ത്രി ഔദോഗികമായി പങ്കെടുത്താൽ വലിയ വിവാദമാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഒരു അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം.

എറണാകുളം റേഞ്ച് ഐ.ജിയാണ് റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്.

ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്, കെ അജിത, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം എന്നിവര്‍ സംസാരിക്കും.

എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്. ആര്‍ത്തവ അയിത്തത്തിന് എതിരെ കേരള സംസ്ഥാനം നിയമം പാസാക്കണം എന്ന് ആവശ്യപ്പെടുന്ന പ്രചാരണം രാജ്യവ്യാപകമായ ശ്രദ്ധ നേടിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ‘ആര്‍ത്തവ ശരീരം’ എന്ന ശാസ്ത്ര പ്രദര്‍ശനം ആദ്യമായി ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ നടക്കുന്നത്. ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പ്രദര്‍ശനം ശാസ്ത്രീയമായി ആര്‍ത്തവം, സ്ത്രീ ശരീരം എന്നിവയെ കുറിച്ചു വ്യക്തത നല്‍കുന്നതാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തുന്ന ദി കാസ്റ്റ്‌ലസ് കളക്ടീവ്, കോവന്‍ സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌ക്കാരങ്ങള്‍ രണ്ടു ദിവസങ്ങളായി നടക്കും. ആദ്യമായി ആര്‍ത്തവ അയിത്തത്തിന് എതിരെ സംഘടിപ്പിക്കുന്ന ആര്‍ത്തവ റാലി 11ന് സംഘടിപ്പിച്ചിരുന്നു. കലാവസ്തുക്കള്‍, മൂവിങ് തിയറ്റര്‍ എന്നിവയോടെയുള്ള റാലിയെ രജനികാന്തിന്റെ കാല, കബാലി സിനിമകളുടെ സംവിധായകന്‍ പാ. രഞ്ജിത് അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട മ്യൂസിക് ബാന്‍ഡ് തുടര്‍ന്ന് പാട്ടുകള്‍ അവതരിപ്പിക്കും. ഈ സംഘത്തിന്റെ ‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളേ വന്താ എന്തപ്പാ’ എന്ന പാട്ട് വേദിയില്‍ പാടും. സ്ത്രീകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആര്‍പ്പോ ആര്‍ത്തവം ക്യാപയിന്റെ തുടക്കമായി കൊച്ചിയില്‍ നടന്ന കൊടിയേറ്റം പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ എഴുതിയ ആര്‍ത്തവ കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ട്. രാജ്യത്താകെ വ്യാപിക്കേണ്ട പോരാട്ടമാണ് ഭരണഘടനയുടെ തുല്യ നീതി ഉയര്‍ത്തിപ്പിടിച്ചുള്ള ആര്‍പ്പോ ആര്‍ത്തവമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. മായാകൃഷ്ണനും ചെയര്‍പേഴ്‌സ്ണ്‍ സാജന്‍ പിഎസും അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (34 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (43 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (50 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (57 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends