Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയൊരുക്കി ശബരിമല... മകരസംക്രമ സമയത്ത് ഭക്തജന കോടികള്‍ 18 കോടി ദീപം തെളിയിക്കുമെന്ന് ശബരിമല കര്‍മസമിതി

14 JANUARY 2019 09:17 AM IST
മലയാളി വാര്‍ത്ത

അയ്യപ്പഭക്തര്‍ മനസര്‍പ്പിച്ച്‌ കാത്തിരുന്ന ദിവസമാണ് മകരവിളക്ക്. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിനമായ ഇന്ന് മകരസംക്രമ സമയത്ത് ഭക്തജന കോടികള്‍ 18 കോടി ദീപം തെളിയിക്കുമെന്ന് ശബരിമല കര്‍മസമിതി സംസ്ഥാന കണ്‍വീനര്‍ ഇ.എസ്. ബിജു. സംസ്ഥാനത്ത് ഐക്യവും, ശാന്തിയും, ഐശ്വര്യവും പുലരുന്ന നവകേരളം സൃഷ്ടിക്കുന്നതിനും, കേരളത്തെ ബാധിച്ച ശനിദോഷം അകറ്റുന്നതിനും, ആചാര സംരക്ഷണത്തിന് ഭഗവദ് ചൈതന്യം വര്‍ധിപ്പിക്കുന്നതിനുമാണ് 18 കോടി ജ്യോതി തെളിയിക്കുന്നത്.

വിവിധ രാഷ്ട്രങ്ങളിലും, സംസ്ഥാനങ്ങളിലുമായി രണ്ട് കോടിയില്‍പരം ഭവനങ്ങളില്‍ നിന്നായി 20 കോടിയിലധികം അയ്യപ്പഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു എന്നതാണ് ഏകദേശ കണക്കെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 14 കോടി ദീപവും വിവിധ രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലുമായി നാല് കോടി അയ്യപ്പജ്യോതി തെളിയിക്കാനും ഒരുക്കങ്ങളായി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തെരുവുകള്‍, ക്ഷേത്രങ്ങള്‍, അധ്യാത്മിക ധാര്‍മിക സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലാണ് ജ്യോതി തെളിയിക്കുന്നത്. ക്ഷേത്രങ്ങളിലും, അധ്യാത്മിക സ്ഥാപനങ്ങളിലും നടക്കുന്ന ദീപാര്‍ച്ചനയ്ക്ക് സന്യാസിവര്യന്മാര്‍, സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വനിതാ മതിലിനു ബദലായി ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷിക്കാൻ കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിള വരെയുള്ള പ്രധാനപാതയോരത്ത്‌ ഡിസംബർ ഇരുപത്തിയാറിനു ത്രിസന്ധ്യയില്‍ അണമുറിയാത്ത വിളക്കുകള്‍ അയ്യപ്പജ്യോതിയായി തെളിച്ച്‌ വിശ്വാസലക്ഷങ്ങള്‍ കേരളത്തിൽ അണി നിരന്നിരുന്നു .

ശബരിമല കര്‍മസമിതിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതി സ്‌ത്രീകളുടെ വന്‍ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കാസര്‍കോട്‌ ഹൊസങ്കടി ധര്‍മശാസ്‌താ ക്ഷേത്രത്തിലാണ്‌ ജ്യോതിയുടെ വടക്കേ അറ്റം. തെക്ക്‌ വിവേകാനന്ദപാറയിലാണ്‌ അവസാന ദീപം തെളിച്ചത്‌. അയ്യപ്പജ്യോതിയുടെ സമയത്തു തന്നെ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും മന്നം സമാധിയില്‍ ദീപം തെളിച്ചു. മന്നം സമാധിയില്‍ എല്ലാ ദിവസം 6.15ന്‌ ദീപം തെളിക്കാറുളളത്‌.

അയ്യപ്പജ്യോതിക്ക്‌ അനുഭാവം പ്രകടിപ്പിച്ചാണ്‌ ആറുമണിക്കുതന്നെ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ദീപം തെളിയിച്ചത്‌. എന്‍.എസ്‌.എസ്‌. പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്‌ട്രീയ നേട്ടത്തിനു വഴിവച്ചതായാണ്‌ ബി.ജെ.പി കണക്കുകൂട്ടല്‍. വൈകിട്ട്‌ ആറുമണിയോടെയാണ്‌ ദേശീയ-സംസ്‌ഥാന പാതയിലെ പ്രധാനകേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിച്ചത്‌. അയ്യപ്പ കര്‍മ്മ സമിതിയും ബി.ജെ.പിയും മറ്റ്‌ സംഘപരിവാര്‍ സംഘടനകളും എന്‍.എസ്‌.എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന്‌ പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കളിയിക്കാവിളയില്‍ സുരേഷ്‌ ഗോപി എം.പി., കിളിമാനൂരില്‍ മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍, സെക്രട്ടേറിയറ്റിനുമുന്നില്‍ ബി.ജെ.പി നേതാവ്‌ ഒ. രാജഗോപാല്‍ എം.എല്‍.എ, ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ള, എറണാകുളത്ത്‌ പി.എസ്‌.സി. മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍, തൃശൂരില്‍ ബി.ജെ.പി.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ശബരിമല കര്‍മസമിതി വര്‍ക്കിങ്‌ ചെയര്‍പഴ്‌സന്‍ കെ.പി.ശശികല,കോഴിക്കോട്‌ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി എന്നിവര്‍ അയ്യപ്പജ്യോതി തെളിച്ച്‌ ദീപശൃംഖലയില്‍ പങ്കാളികളായി. ശോഭാ സുരേന്ദ്രന്‍, മാടമ്പ്‌ കുഞ്ഞുകുട്ടന്‍, റിട്ട. എസ്‌.പി. പി.എന്‍. ഉണ്ണിരാജ, ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരിപ്പാട്‌, ബി.ഡി.ജെ.എസ്‌ സംസ്‌ഥാന സെക്രട്ടറി ടി.വി. ബാബു, നടിമാരായ മേനകാ സുരേഷ്‌, ശ്രാവണ, ടി.എ. സുന്ദര്‍മേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കാളികളായി. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പോലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായി. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളിൽ പലരും പറഞ്ഞ് പോയതും. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്.

രഹ്ന ഫാത്തിമയും മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുർഗ്ഗയുമെല്ലാം പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കിമലയിറങ്ങി. മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോൾ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തിൽ സർക്കാര്യം പാർട്ടിയുംരണ്ടു തട്ടിൽ ആയിക്കഴിഞ്ഞുവെന്നും സാരം.

ഈ സാഹചര്യത്തിൽ മകരവിളക്ക് കാലത്തും സ്ഥിതിഗതികൾ അത്ര ശാന്തമായേക്കില്ലെന്നാണ് സൂചന. നിരോധനാജ്ഞയടക്കം തുടർന്നേക്കുമെന്നാണ് വിവരം. വീണ്ടും വരുമെന്ന് പറഞ്ഞ് പോയ യുവതികൾ തിരികെയെത്തിയേക്കാനുള്ള സാധ്യതയും തള്ളാനാവില്ല. വൃതം നോക്കുന്ന ചില യുവതികളും 41 ദിവസത്തെ വൃതം പൂർത്തിയാക്കി മല കയറാനെത്തുമെന്നും സൂചനയുണ്ട്.മകരവിളക്ക് കാലത്തടക്കം ശക്തമായ തിരക്കാണ് ശബരിമലയിലുണ്ടാകാറുള്ളത്. ഈ സമയത്ത് യുവതികളെത്തിയാൽ അത് പോലീസിന്റെ കൈകളിലും സുരക്ഷ നിൽക്കാതെ വന്നേക്കുമെന്നും അധികാരികൾക്കടക്കം ഭയമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് കോടതി വിധി വരും വരെ ഈ തീർത്ഥാടന കാലത്ത് യുവതികൾ എത്തരുതെന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും പോലും പറയേണ്ടി വന്നത്.ജനുവരി 14 ന് വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയുംമകരവിളക്ക് ദർശനവും. 20ന് ക്ഷേത്രനട അടയ്ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (26 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (33 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends