Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്... ആറര മണിയോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന; തുടർന്ന് മകരജ്യോതിദര്‍ശനം

14 JANUARY 2019 09:13 AM IST
മലയാളി വാര്‍ത്ത

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണങ്ങളും പന്തളം കൊട്ടാര പ്രതിനിധിയെയും വൈകിട്ട് ആറ് മണിയോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. തുടര്‍ന്ന് സോപാനത്തിലെത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സോപാനത്തിനുള്ളിലേക്ക് ഏറ്റുവാങ്ങും. ആറര മണിയോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്നാണ് മകരജ്യോതിദര്‍ശനം.

പതിവിലും വ്യത്യസ്തമായി ഈ വര്‍ഷത്തെ മകരസംക്രാന്തി പൂജ മകരജ്യോതി ദര്‍ശനത്തിന് ശേഷമാണ്. വൈകിട്ട് 7.52 നാണ് മകര സംക്രാന്ത്രി പൂജ. പൂജയുടെ മധ്യത്തില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. അഭിഷേകത്തിനുള്ള നെയ്ത്തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയായ കന്നി അയ്യപ്പന്‍ ഇന്നലെ സന്നിധാനത്ത് എത്തി. തിരുവിതാംകൂര്‍ രാജസ്ഥാനീയന്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ കൊടുത്തയച്ച നെയ്തേങ്ങ വൈകിട്ട് തന്ത്രിക്ക് കൈമാറി.

മകര സംക്രാന്തി പൂജയ്ക്കും മറ്റ് ക്ഷേത്രചടങ്ങുകള്‍ക്കും ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. 19 വരെ മാസപൂജയ്ക്കായി നട തുറക്കും. 18 വരെ മാത്രമെ നെയ്യഭിഷേകമുണ്ടാകൂ. 19ന് രാത്രി തിരുനട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി നടക്കും. 20ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാകു. അതിനുശേഷം നട അടയ്ക്കുന്നതോടെ മകരസംക്രമ ഉത്സവം പൂര്‍ത്തിയാകും.

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ സത്രത്തിന് സമീപത്തെ പുല്ലുമേട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരജ്യോതി കാണുന്നതിനായി പുല്ലുമേട്ടില്‍ എത്തുന്ന ഭക്തര്‍ക്കായി ശക്തമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്ന് മകരജ്യോതി കണ്ടുതൊഴാന്‍ സാധിക്കും. ഇവിടങ്ങളിലും അയ്യപ്പഭക്തര്‍ക്ക് സുഗമദര്‍ശനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പുല്ലുമേട്ടില്‍ മകരജ്യോതി കാണാന്‍ സാധിക്കുന്ന അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കെഎസ്ആര്‍ടിസി 60 ബസ്സുകള്‍ സര്‍വീസ് നടത്തും.

അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനമേര്‍പ്പെടുത്തി. ആംബുലന്‍സ് സൗകര്യം, പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അവകാശപ്പെട്ടു. ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം നല്‍കും.

അതേസമയം, മുന്‍വര്‍ഷങ്ങളില്‍ ഭക്ഷണത്തിന് വനംവകുപ്പ് അമിതവില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മറ്റ് ഭക്ഷണശാലകള്‍ ഇല്ലാത്ത ഇവിടെ സൗജന്യ ഭക്ഷണ വിതരണം അയ്യപ്പസേവാ സമാജം മുമ്പ് നടത്തിയിരുന്നെങ്കിലും നിലവില്‍ അത് തടഞ്ഞിരിക്കുന്നു. മേഖലയിലാകെയുള്ളത് വനംവകുപ്പിന്റെ ഭക്ഷണശാല മാത്രമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (26 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (33 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends