Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമൂഹികനീതി- വനിത ശിശുക്ഷേമ വകുപ്പുകള്‍ പരിഷ്‌കരിക്കുവാന്‍ തീരുമാനം

14 JANUARY 2019 03:04 PM IST
മലയാളി വാര്‍ത്ത

വകുപ്പുകളുടെ കാര്യക്ഷമതാവര്‍ധനക്കൊപ്പം സേവനങ്ങളുടെ വേഗവും ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പും (എസ്.ജെ.ഡി) അതില്‍നിന്ന് വിഭജിച്ച വനിത ശിശുക്ഷേമ വകുപ്പും (ഡബ്ല്യു.സി.ഡി) അടിമുടി പരിഷ്‌കരിക്കാന്‍ തീരുമാനം. അതിലേക്ക് ജീവനക്കാരുടെ പുനഃക്രമീകരണം, പുനഃസംഘടന ഉള്‍പ്പെടെ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇരുവകുപ്പുകളും സംയുക്തമായി തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണനക്ക് നല്‍കിയിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് പല തസ്തികകളുടെയും പേരുകള്‍ മാറുകയും ചില തസ്തികകള്‍ ഒഴിവാക്കുകയും ചെയ്യും. പുതിയ ചില തസ്തികകള്‍ക്ക് അംഗീകാരവും ചിലതിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രമോഷന്‍ സാധ്യതയും നിര്‍ദേശിക്കുന്നുണ്ട്. ചില തസ്തികകളില്‍ യോഗ്യതകള്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.

തുടര്‍ ചര്‍ച്ചകള്‍ക്കും നയപരമായ തീരുമാനങ്ങള്‍ക്കും ശേഷമായിരിക്കും നിര്‍ദേശം വകുപ്പില്‍ നടപ്പാവുകയെന്ന് സാമൂഹികനീതി വനിത ശിശുക്ഷേമ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. ഇതിന് ധനവകുപ്പിന്റെ അംഗീകാരംകൂടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വനിത-ശിശുക്ഷേമ വകുപ്പ് രൂപവത്കരിച്ചപ്പോള്‍ കാര്യമായി ഒരു മുന്നൊരുക്കവും നടത്തിയിരുന്നില്ല. സാമൂഹിക നീതി വകുപ്പിലെ ജീവനക്കാരെ പുനര്‍വിന്യസിച്ച് വകുപ്പ് ആരംഭിക്കുകയായിരുന്നു. ഇതോടെ രണ്ടു വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. അതൊഴിവാക്കുകയാണ് പ്രധാന ലക്ഷ്യം.

എസ്.ജെ.ഡിയില്‍ ഒമ്പത് അധിക തസ്തികകളും ഡബ്ല്യു.സി.ഡിയില്‍ 24 തസ്തികകളുമാണ് പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. 12 തസ്തികകള്‍ എസ്.ജെ.ഡിയില്‍ നിന്ന് ഒഴിവാക്കി.ഡബ്ല്യു.സി.ഡിയില്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വരുന്ന സ്ട്രീം-എ വിഭാഗത്തില്‍നിന്ന് 26 തസ്തികകളും ബി വിഭാഗത്തില്‍നിന്ന് 27 തസ്തികകളും ഒഴിവാക്കി. പ്രമോഷനുകളെല്ലാം യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

അംഗന്‍വാടി വര്‍ക്കറുടെ യോഗ്യത ഇനിമുതല്‍ പ്ലസ് ടു ആയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ശിശുവികസന പദ്ധതി ഓഫിസര്‍ (സി.ഡി.പി.ഒ)-ക്ക് ബ്ലോക്ക് വിമണ്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ എന്ന അധിക ചുമതല കൂടി നല്‍കും. സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) സൂപ്പര്‍വൈസര്‍ക്ക് പഞ്ചായത്ത് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഓഫിസറുടെ ചുമതല കൂടി ഉണ്ടായിരിക്കും. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (25 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (32 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (54 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends