Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവ്വീസ് കൊച്ചിയിൽ; മെട്രോയുടെ ഫീഡർ സർവ്വീസായി ആരംഭിച്ച ഇലട്രിക് ഓട്ടോകളുടെ ആദ്യഘട്ട സർവ്വീസിന്റെ ഫ്ലാഗ് ഓഫ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് എം.ഡി മുഹമ്മദ് ഹനീഷ്നിർവഹിച്ചു

07 FEBRUARY 2019 06:05 PM IST
മലയാളി വാര്‍ത്ത

ഡിസംബറോടെ ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവ്വീസ് നഗരത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് എം.ഡി മുഹമ്മദ് ഹനീഷ്. 78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോയുടെ ഫീഡർ സർവ്വീസായി ആരംഭിച്ച ഇലട്രിക് ഓട്ടോകളുടെ ആദ്യഘട്ട സർവ്വീസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇ-ഓട്ടോകൾ സർവീസ് ആരംഭിച്ചത്. കെ.എം.ആർ.എൽ ആവിഷ്‌കരിച്ച പദ്ധതിയിൽ ഓട്ടോകൾ നിർമ്മിച്ചു നൽകിയിരിക്കുന്നത് കൈനറ്റിക് ഗ്രീൻ കമ്പനിയാണ്. 2018 ആഗസ്തിൽ ഇ-ഓട്ടോ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കേരളത്തിൽ സംഭവിച്ച പ്രളയം ഉൽഘാടനം നീണ്ടു പോകുന്നതിനു കാരണമായി. ആറു മാസത്തിനുള്ളിൽ പേട്ട വരെ മെട്രോ സർവീസ് നീട്ടും. കാക്കനാട് ഭാഗത്തേക്ക് സർവ്വീസ് ആരംഭിക്കുന്നതോടെ മെട്രോ ജംങ്ഷനായി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും ഹനീഷ് പറഞ്ഞു.

പതിനാറ് ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നഗരത്തിൽ സർവ്വീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ 22 ഓട്ടോകൾ കൂടിയെത്തും. കൈനറ്റിക് ഗ്രീൻ കമ്പനിക്കാണ് ഓട്ടോകളുടെ ഉടമസ്ഥാവകാശം. പ്രതിദിനം നൂറു രൂപയാണ് ഓട്ടോയുടെ വാടക. പരിസ്ഥിതി മലിനീകരണ രഹിതമായ ഇ-ഓട്ടോകൾ രണ്ട് മണിക്കൂർ ചാർജ്ജ് ചെയ്താൽ 70 കിലോമീറ്റർ സർവ്വീസ് നടത്തും. ജി.പി.എസ് സംവിധാനം ഉള്ളതിനാൽ യാത്രികരുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂർ, എം.ജി റോഡ്, മഹാരാജാസ് കോളജ് സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ ഇ-ഓട്ടോകളുടെ പ്രവർത്തനം. പത്തു രൂപയാണ് നാലു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഇ-ഓട്ടോകളുടെ മിനിമം ചാർജ്ജ്. ഷെയർ ഓട്ടോ മാതൃകയിലാണ് സർവ്വീസ്. ഫ്ളാഗ് ഓഫ് പരിപാടിയിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ സൃമന്ത ഭദ്രൻ, ചെയർമാൻ കെ.കെ ഇബ്രാഹിംകുട്ടി, ഐ.ഒ.സി.എൽ ഡി.ജി.എം കെ രഘു, തൊഴിലാളി സംഘടനാ നേതാക്കളായ ബിനു വർഗീസ്, രഘുനാഥ് പനവേലി, അനിൽ കുമാർ, അഡ്വ. ടി.ബി മിനി, ഹൈദർ അലി ഖാൻ, നിഷാന്ദ് രവീന്ദ്രൻ, സൈമൺ ഇടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends