സങ്കടക്കാഴ്ചയായി... ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

തൃപ്പൂണിത്തുറയിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെ മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലർ953 നടുത്തായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തൃപ്പൂണിത്തുറയിൽ നിന്നും വൈറ്റില ഭാഗത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തിൻ്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയിലാണ്. സംസ്കാരം പിന്നീട് നടക്കും. മാതാവ്: നിഖി ഉറുമീസ്. രണ്ട് സഹോദരങ്ങളുണ്ട് .
"
https://www.facebook.com/Malayalivartha

























