വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ.. വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം..വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം?

തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം പുറത്തുവന്നതോടെ വെടിക്കെട്ടപകടം അട്ടിമറിയാണെന്ന സംശയം സമൂഹമാധ്യമങ്ങളിൽ ബലപ്പെടുന്നു. ടി പി സെൻകുമാർ ഉൾപ്പെടെയുള്ളവർ അട്ടിമറി സംശയം പങ്കുവച്ചു. പൂരത്തിലെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇല്ലാതാക്കുകയായിരുന്നോ തത്പര കക്ഷികളുടെ ലക്ഷ്യം? മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നില്‍ കനത്ത അന്തരീക്ഷ താപനിലയാണെന്ന പ്രാഥമിക നിഗമനങ്ങള്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ തള്ളി. സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്ര ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് മറ്റ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.സ്‌ഫോടനം നടന്ന മുറിയിലെ താപനില സ്‌ഫോടകവസ്തുക്കള്‍ സ്വയം കത്താന്‍ തക്കവിധം ഉയര്‍ന്ന നിലയിലായിരുന്നില്ലെന്ന് പെസോ കണ്ടെത്തി. അതിനാല്‍, വെറും ചൂട് മൂലമാണ് അപകടം ഉണ്ടായതെന്ന വാദം ശാസ്ത്രീയമായി നിലനില്‍ക്കില്ല. പുറത്തുനിന്നുള്ള ഏതെങ്കിലും ഘടകങ്ങളോ നിര്‍മ്മാണത്തിനിടയിലെ പിഴവുകളോ ആണോ ദുരന്തത്തിന് വഴിവെച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. നിര്‍മ്മാണ വേളയിലുണ്ടായ ഘര്‍ഷണമോ മിന്നല്‍ സ്ഫുരണങ്ങളോ സ്‌ഫോടനത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നു.വൈദ്യുത തകരാറാണോ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. വയറിംഗിലെ തകരാറുകള്‍, സ്വിച്ച് ബോര്‍ഡുകളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇന്‍സ്‌പെക്ടറേറ്റിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. നിര്‍മ്മാണശാലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നതോടെ അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.അതായത് അപകടം വെറും ഒരു അപകടമല്ലെന്നാണ് സർക്കാർ പോലും സംശയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അന്വേഷണത്തിനും സർക്കാർ മുതിരാത്തത് ഭയം കാരണമാകാം. സ്ലീപ്പിംഗ് സെല്ലുകളുടെ ശക്തി ഇതാണ് വിളിച്ചോതുന്നത്.2006 ൽ പാറമേക്കാവുമായി ബന്ധപ്പെട്ട് പരിസരത്ത് ഒരു വെടിക്കെട്ട് അപകടം നടന്നു. അന്ന് പൂരവും കുടമാറ്റവും ഭംഗിയായിട്ട് നടന്നു.
വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നു.ആ ഒരു സാഹചര്യം ഉണ്ടാവണമെന്ന പൊതുവികാരമാണ് ഇന്നലെത്തെ മീറ്റിങ്ങിലുണ്ടായത്.- പാറമേക്കാവ് ദേവസ്വം അധികൃതർ പറഞ്ഞു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതിന് സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നതെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഈ തീരുമാനങ്ങൾ ഇന്ന് നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക 2006 ൽ അപകടമുണ്ടായ സമയത്ത് കുടമാറ്റമടക്കമുള്ള എല്ലാ കാര്യങ്ങളും നടന്നു. വെടിക്കെട്ട് പ്രതീകാത്മകമായിട്ട് എന്തെങ്കിലും ചെയ്യണം. എന്നാൽ നിർമിച്ച പടക്കങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെടുക്കേണ്ടതുണ്ടെന്നും അറിയിച്ചു.
75 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. പലരുടെയും ഒൻപത് മാസത്തെ പ്രവർത്തനമാണ്. അതിനാൽ ആചാരങ്ങൾ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. 14 പേർ ഇതിനകം മരിച്ചു. 12 പേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ അഞ്ചുപേർക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്‌ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു.കേരളം തീവ്രവാദികളുടെ തലസ്ഥാനമാണെന്ന് കേന്ദ്ര സർക്കാർ നിരവധി തവണ കണ്ടെത്തിയിട്ടുള്ളതാണ്. രാജ്യത്ത് നടക്കുന്ന എല്ലാ സ്ഫോടന പരമ്പരകൾക്ക് പിന്നിലും മലയാളി സാന്നിധ്യമുണ്ട്.
കേരളം ഭരിക്കുന്നത് ഇടതുമുന്നണി സർക്കാരായതിനാൽ ഗൂഢാലോചനാ സിദ്ധാന്തം പൊളിക്കും. എന്നിട്ട് കേരളമാതൃകയാണെന്ന് വീമ്പിളക്കും. കുംഭമേളക്കിടയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിൽകൊണ്ടു വന്ന് വിവാഹം കഴിപ്പിച്ച നാടാണ് നമ്മുടേത്. മുണ്ടത്തിക്കോട് അപകടത്തിന്റെ തീയണയുംമുമ്പാണ് ലഷ്കർ-ഇ-ത്വയ്യിബ (എൽ.ഇ.ടി) ഭീകര സംഘടനയുമായി ബന്ധപ്പെട്ട ബംഗളൂരു ജയിൽ തീവ്രവാദ കേസിൽ ഏഴ് പേരെ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ചത് . ഇതിൽ മലയാളിയായ ടി. നസീർ എന്ന തടിയൻ്റവിട നസീർ, സയ്യിദ് സുഹൈൽ ഖാൻ, മുഹമ്മദ് ഉമർ, സാഹിദ് തബ്രീസ്, മുദാസിർ എന്ന സയ്യിദ് മുദാസിർ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി, സൽമാൻ ഖാൻ എന്നിവർക്കാണ് ശിക്ഷ. എൻ.ഐ.എ കേസിലെ പ്രധാന പ്രതിയായിരുന്നു എൽഇടി റിക്രൂട്ട്‌മെന്റ് കേസിൽ
ജീവപര്യന്തം തടവുകാരനും ബംഗളൂരു സ്‌ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനുമായ ടി. നസീർ, മറ്റ് വിചാരണ തടവുകാരെ തെരഞ്ഞെടുത്ത് ജയിലിലെ തന്റെ ബാരക്കിലേക്ക് മാറ്റിയിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. അവർ മറ്റൊരു മതത്തിൽപ്പെട്ടവരാണെങ്കിൽ അയാൾ അവരെ തീവ്രവാദവൽക്കരിക്കുകയും മതം മാറ്റുകയും ലഷ്‌കറിന്റെ ഭീകര പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. 2017 മുതൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലായിരുന്ന സമയത്ത് നസീർ എട്ട് തടവുകാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയും റിക്രൂട്ട് നടത്തുകയും ചെയ്തുവെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. സാധാരണ കോളുകളിലൂടെയും എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയും നസീർ സഹപ്രതികളുമായും മറ്റുള്ളവരുമായും പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്തതിനുശേഷം
മൊബൈൽ ഫോണുകളും സിം കാർഡുകളും നശിപ്പിച്ചു.കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനും ഇവർ പദ്ധതിയിട്ടിരുന്നു. ഐ.പി.സി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് ഏഴ് പ്രതികളെയും കോടതി ശിക്ഷിച്ചത്. ഇവർക്ക് ചുമത്തിയ ശിക്ഷകൾ ഒരേസമയം നടപ്പിലാക്കുമെന്ന് കോടതി പറഞ്ഞു. കേസിൽ എൻഐഎക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രസന്ന കുമാറാണ് ഹാജരായത്.2022 ലെ ശിവമോഗ ഐസിസ് ഭീകര ഗൂഢാലോചന കേസിൽ ഒരു പ്രതിയെ പ്രത്യേക എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. കുറ്റവാളിയായ അറാഫത്ത് അലിക്ക് ആറ് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. 2025 നവംബറിൽ,
ഈ കേസിൽ മറ്റ് രണ്ട് പ്രതികളെ കോടതി ശിക്ഷിക്കുകയും ആറ് വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.എൻഐഎ കുറ്റപത്രം പ്രകാരം, മുസ്സാവിർ ഹുസൈൻ ഷാസിബ് (പ്രതി-11), അബ്ദുൽ മതീൻ താഹ (പ്രതി-12) എന്നിവർ ശിവമോഗക്കടുത്തുള്ള തീർത്ഥഹള്ളിയിലും ബംഗളൂരുവിലും ആയിരിക്കുമ്പോൾ അറഫാത്തിനെ തീവ്രവാദിയാക്കി റിക്രൂട്ട് ചെയ്തു. 2019 ഡിസംബറിൽ സിഎഎ, എൻആർസി പ്രതിഷേധങ്ങൾക്കിടെ അറാഫത്തും മുഹമ്മദ് ഷാരിഖും (പ്രതി-ഒന്ന്) തീർഥഹള്ളിയിൽ ഗ്രാഫിറ്റി എഴുതി.2020 ജനുവരിയിൽ, ഒരു ഓൺലൈൻ ഹാൻഡ്‌ലറുടെ നിർദ്ദേശപ്രകാരം, അറഫാത്ത് അറസ്റ്റ് ഭയന്ന് യുഎഇയിലേക്ക് പലായനം ചെയ്തു. മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഷാരിഖ് ,മാസ് മുനീർ അഹമ്മദ് (പ്രതി-രണ്ട്) എന്നിവർ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്), ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി), താലിബാൻ എന്നീ ഭീകര സംഘടനകളെ പിന്തുണച്ച് മംഗളൂരു നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ ചുവരെഴുത്ത് ശടത്തിയതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറഫാത്തിനെ അറസ്റ്റ് ചെയ്തത്. ഇത് സംഭവിച്ചത് മുണ്ടാത്തിക്കോട് സ്ഫോടനത്തിന് പിന്നേറ്റാണ്. പത്തുകൊല്ലംമുൻപ് ഇതുപോലൊരു ഏപ്രിൽ മാസത്തിലാണ് പരവൂർ പുറ്റിങ്ങലിൽ 110 പേരുടെ മരണത്തിനും 656 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ വെടിക്കെട്ടുദുരന്തമുണ്ടാകുന്നത്. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തെ ദുരന്തം പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ നടുക്കുന്ന ഓർമ്മകളെക്കൂടി തിരികെ വിളിക്കുന്നു. ഇതിലും ചിലരെങ്കിലും അട്ടിമറി സംശയിക്കുന്നുണ്ട്. 2016 ൽ തീവ്രവാദ സംഘടനകൾ കേരളത്തിൽ സജീവമായിരുന്നു. രാജ്യത്ത് എവിടെ അട്ടിമറിയുണ്ടായാലും അതിൽ ഒരു മലയാളി കാണും എന്ന കാര്യത്തിൽ സംശയമേയില്ല.
2016 ഏപ്രിൽ 10-ന് പുലർച്ചെ, ആളും ആരവവും നിറഞ്ഞ പുറ്റിങ്ങൽ ഉത്സവപ്പറമ്പ് നിലവിളികളും ഞരക്കങ്ങളും അവശേഷിച്ച ശവപ്പറമ്പായത് നിമിഷങ്ങൾകൊണ്ടാണ്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മത്സരക്കമ്പം പേരുകേട്ടതായിരുന്നു. പടക്കവും പെരുക്കവും തുടങ്ങി ആശാന്മാരുടെ ഇഷ്ടാനുസരണം എന്ന നാലാംഘട്ടത്തിൽ സമാപിക്കുന്ന വെടിക്കെട്ട് കാണാൻ സമീപ ജില്ലകളിൽനിന്നുപോലും ജനമെത്തും. അന്നും പതിവുപോലെ നെടുംകുതിരയെടുപ്പ് കഴിഞ്ഞുള്ള വെടിക്കെട്ട് കാണാൻ അർധരാത്രിയിലും ജനം പരവൂരിലേക്ക് ഒഴുകിയെത്തി. തൃശൂർ പൂരത്തിലെ വെടിക്കെട്ട് കഴിഞ്ഞാൽ പുറ്റിങ്ങൽ വെടിക്കെട്ടിനെ കുറിച്ചാണ് പൂരപ്രേമികൾ പറഞ്ഞിരുന്നത്.അന്ന് രാത്രി 11.56-ന് വെടിക്കെട്ട് തുടങ്ങി. മൂന്നുമണിക്കൂറോളം പുരുഷാരം വെടിക്കെട്ട് ആസ്വദിക്കുന്നതിനിടെ ഭൂമി പിളരുന്നതുപോലെ ഉഗ്രസ്ഫോടനമുണ്ടായി.
ഓടിരക്ഷപ്പെടാനുള്ള അവസരംപോലും ആർക്കുമുണ്ടായില്ല. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും ചിതറിത്തെറിച്ച ശരീരഭാഗങ്ങളുമാണ് ദുരന്തം അവശേഷിപ്പിച്ചത്. അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങളും കെട്ടിടാവശിഷ്ടങ്ങളും കിലോമീറ്ററുകൾവരെ ദൂരേക്ക് തെറിച്ചു. തിരിച്ചറിയാൻ ഒന്നും അവശേഷിക്കാത്ത ശരീരഭാഗങ്ങളാണ് അന്വേഷിച്ചെത്തിയ പല ബന്ധുക്കളെയും കാത്തിരുന്നത്. 358 വീടുകൾക്ക് കേടുപാടുണ്ടായി. വൈദ്യുതി ബോർഡിന് 88 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്രക്കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ നടന്നുവരികയാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ,
വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നുകച്ചവടക്കാർ തുടങ്ങിയവരുൾപ്പെടെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ആയിരത്തിലേറെ പേജുകളടങ്ങിയതാണ് കുറ്റപത്രം. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിസാധനങ്ങളുമുണ്ട്. പ്രത്യേക കോടതിയുണ്ടെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ല. നാലാം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ശനിയാഴ്ചകളിലാണ് കേസ് പരിഗണിക്കുന്നത്.അതായത് അപകടങ്ങൾക്ക് ശേഷം നടക്കുന്ന നിയമപരമായ കാര്യങ്ങൾക്ക് അതിന്റെതായ സമയമെടുക്കുമെന്ന് ചുരുക്കം. പോപ്പുലർ ഫ്രണ്ടിനെതിരെയാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത്. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലർ ഫ്രണ്ട് എന്ന് 2012 ൽ അന്നത്തെ കേരളാ പോലീസ് ഇന്റലിജൻസ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു.
അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ തുടർന്ന് വന്ന പിണറായി സർക്കാർ സംഘടനക്ക് ക്ലീൻ ചിറ്റ് നൽകി. കേരളത്തിൽ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ൽ നിരോധിക്കപ്പെട്ട സിമി. അതിന്റെ തുടർച്ചയെന്നോണം 2006ൽ സ്ഥാപിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടും ആരംഭം മുതൽ മതമൗലികവാദം പ്രചരിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. സിമിയുടെ നേതാവായിരുന്നു പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജലീൽ. ഇങ്ങനെയുള്ള മന്ത്രിമാർ ഉള്ളപ്പോൾ പിണറായി എങ്ങനെയാണ് പി.എഫ് ഐ നിരോധിക്കുന്നത്. 2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന രുപീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഇതിൽ കാമ്പസ് ഫ്രണ്ടാണ് എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യു.എ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു.
2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്. കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്.
ആർ എസ്.എസിന്റെ വേരുറപ്പിക്കലിലൂടെ ഭയപ്പെട്ടുപോയ തീവ്രവാദ സംഘടനകൾ ഇപ്പോൾ അതീവരഹസ്യമായാണ് പ്രവർത്തിക്കുന്നതെന്ന കാര്യം രഹസ്യാന്വേഷണ ഏജൻസികൾക്കറിയാം. അവർ ഇരുട്ടത്തിരുന്ന് പ്രവർത്തിക്കുമെന്നും സർക്കാരിനറിയാം. ഇതെല്ലാം അറിഞ്ഞിട്ടും സർക്കാർ നിശബ്ദത പാലിക്കും. അതാണ് വോട്ടിന്റെ ശക്തി. വെറുതെയാണോ ജമാഅത്തെ ഇസ്ലാമിക്ക് പിന്നാലെ ഇടതുവലതുമുന്നണികൾ വട്ടംചുറ്റുന്നത് ?
https://www.facebook.com/Malayalivartha
























