വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്

തൃശൂര്‍ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തില്‍ സിനിമാ മേക്കപ്പ് ആര്‍ടിസ്റ്റ് ബിജീഷ് ബാലനും മരിച്ചിരുന്നു. ബിജീഷ് ബാലനടക്കം 14 പേരാണ് അപകടത്തില്‍ മരിച്ചത്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയായ തുടക്കം എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവര്‍ത്തിച്ചത്. ബിജീഷിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ മേഖലയിലെ നിരവധി വ്യക്തിത്വങ്ങള്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടി നമിതാ പ്രമോദും ബിജീഷിന്റെ മരണത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. സമൂഹമാദ്ധ്യമത്തിലാണ് നടി ബിജീഷിനൊപ്പമുള്ള ചിത്രങ്ങളടക്കം കുറിപ്പ് പങ്കുവച്ചത്.
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ നിങ്ങളെപ്പോലെ ഒരാളെ നഷ്ടപ്പെടുമെന്ന് ഞാനൊരിക്കലും കരുതിയില്ല എന്ന് നടി കുറിക്കുന്നു. 'ഇന്ന് ഞാന്‍ അനുഭവിക്കുന്നതെന്തെന്ന് പറഞ്ഞറിയിക്കാനാവില്ല. നിങ്ങള്‍ ഇനി ഞങ്ങള്‍ക്കൊപ്പമില്ലെന്നത് എനിക്കിപ്പോഴും അംഗീകരിക്കാന്‍ കഴിയുന്നില്ല. നിങ്ങളൊരിക്കലും എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നില്ല ഒരു കുടുംബമായിരുന്നു. ജോലിസ്ഥലത്ത് ഓരോദിവസവും നിങ്ങള്‍ എനിക്ക് സുരക്ഷിതത്വവും സന്തോഷവും സുഖവും നല്‍കി. എന്റെ സഹോദരനായി നിങ്ങളെ ഞാന്‍ കണ്ടു. നിങ്ങള്‍ ഇങ്ങനെ മരിച്ചുപോയത് എന്റെ ഹൃദയം തകര്‍ത്തു.' നമിതയുടെ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























