Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി ഉത്തരവുമായി ഭര്‍തൃവീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ്ഗ കലിപ്പില്‍. ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും ചേര്‍ന്ന് തന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ചെന്ന് അവര്‍ ആരോപിച്ചു

07 FEBRUARY 2019 05:01 PM IST
മലയാളി വാര്‍ത്ത

കോടതി ഉത്തരവുമായി ഭര്‍തൃവീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ്ഗ കലിപ്പില്‍. ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും ചേര്‍ന്ന് തന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ചെന്ന് അവര്‍ ആരോപിച്ചു. ശബരിമല ദര്‍ശനം നടത്തി ശ്രദ്ധേയയായ കനകദുര്‍ഗ്ഗ കോടതി ഉത്തരവുമായി കഴിഞ്ഞ ദിവസമാണ് പെരിന്തല്‍ മണ്ണയിലെ ഭര്‍തൃഗൃഹത്തില്‍ പ്രവേശിച്ചത്. പല വീട്ട് സാധനങ്ങളും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ വളകളും ഒരു ജോഡി കമ്മലും പതിമൂവായിരം രൂപയും കാണാതായതെന്ന് കനകദുര്‍ഗ്ഗ പറഞ്ഞു. ഇത് സംബന്ധിച്ച് കനകദുര്‍ഗ്ഗ പരാതി നല്‍കിയിട്ടില്ലെന്ന് പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു. ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അദ്ദേഹത്തിന്റെ അമ്മയും വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് കനകദുര്‍ഗ്ഗ പെരിന്തല്‍മണ്ണ ഗ്രാമകോടതിയെ സമീപിച്ചത്.

കോടതി ഉത്തരവുമായി വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍ത്താവോ വീട്ടുകാരോ തടഞ്ഞില്ല. ആഭരണങ്ങളും പണവും മോഷണം പോയെന്ന് ആരോപിക്കുമ്പോഴും പരാതി നല്‍കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകര്‍ ആരോപിക്കുന്നു. ഭര്‍ത്താവോ, വീട്ടുകാരോ പ്രശ്‌നമുണ്ടാക്കാതിരിക്കാനാണ് കനകദുര്‍ഗ്ഗ ഇത്തരത്തിലൊരു തന്ത്രം പ്രയോഗിച്ചതെന്നും ആക്ഷേപമുണ്ട്. പരാതി നല്‍കിയാല്‍ പൊലീസ് അന്വേഷണം നടത്തും അതുകൊണ്ടാണ് പരാതി നല്‍കാത്തതെന്നും ആക്ഷേപമുണ്ട്. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ പോകാനാവാത്ത സ്ഥിതിയിലായിരുന്നു കനകദുര്‍ഗ്ഗയും ബിന്ദുവും. ഇതേ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ പലയിടങ്ങളില്‍ മാറി മാറി താമസിച്ച ശേഷം വീട്ടിലെത്തിയെങ്കിലും കയറ്റാന്‍ ഭര്‍തൃമാതാവ് തയ്യാറായില്ല.

അമ്മായി അമ്മയും കനകദുര്‍ഗ്ഗയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയിരുന്നു. അവിടെ നിന്ന് സഖി കേന്ദ്രത്തില്‍ താമസിച്ച് വരുകയായിരുന്ന കനകദുര്‍ഗ്ഗ പെരിന്തല്‍മണ്ണ ഗ്രാമ കോടതിയെ സമീപിക്കുകയായിരുന്നു. തന്റെയോ വീട്ടുകാരുടെയോ അനുമതിയില്ലാതെയാണ് കനകദുര്‍ഗ്ഗ മലകയറാന്‍ പോയതെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി വ്യക്തമാക്കിയിരുന്നു. ദര്‍ശനം നടത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇവരുടെ വീടിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ സഹോദരന്‍ ഭരത്ഭൂഷണും കനകദുര്‍ഗയ്‌ക്കെതിരെ രംഗത്തെത്തി. ആഴ്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുത്ത ഭരത്ഭൂഷന്‍, കനകദുര്‍ഗ്ഗ ദര്‍ശനം നടത്തിയതിന് ഹൈന്ദവസമൂഹത്തോട് മാപ്പ് പറഞ്ഞു.

സുപ്രീംകോടതി വിധി പുനപ്പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗ ഇന്നലെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതോടൊപ്പം കുംഭമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് ഇരുപത്തിനാല് മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇന്നലെ വീടിന് മുന്നിലും കനകദുര്‍ഗ്ഗ ജോലി ചെയ്യുന്ന സിവില്‍ സപ്‌ളൈസിന് മുന്നിലും ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നില്ല. ഭര്‍ത്താവും ഭര്‍തൃമാതാവും അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കനകദുര്‍ഗ കഴിയുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ട്. അതിനാല്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് വേണമെന്ന് കനകദുര്‍ഗ്ഗ ആവശ്യപ്പെട്ടിട്ടുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends