Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെതിരെ കമ്മിഷ്ണന്‍ എന്‍.വാസു, പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനം, അദ്ദേഹം റിപ്പോര്‍ട്ട് തേടിയിട്ടില്ല, വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല

08 FEBRUARY 2019 11:55 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ നിലപാട് എടുത്തതിനെ തുടര്‍ന്ന് കമ്മിഷ്ണര്‍ക്കെതിരെ രംഗത്തെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഒറ്റപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് പത്മകുമാര്‍ അതൃപ്തി അറിയിച്ചെങ്കിലും കമ്മിഷ്ണര്‍ എന്‍.വാസുവുമായാണ് അദ്ദേഹം ഇന്നും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് വന്ന കമ്മിഷ്ണര്‍ പറഞ്ഞ വാചകം പത്മകുമാറിന്റെ കാര്യത്തില്‍ തീരുമാനമായെന്നാണ് സൂചിപ്പിക്കുന്നത്. പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമാണെന്നും അദ്ദേഹം ചില പരസ്യപ്രസ്താവനകള്‍ നടത്തി. അക്കാര്യമാണ് കോടിയേരിയുമായി സംസാരിച്ചതെന്നും അതില്‍ അസ്വഭാവികതയില്ലെന്നും എന്‍. വാസു പറഞ്ഞു.

സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിലപാട് എടുത്തതിനെ തുടര്‍ന്ന് പ്രസിഡന്റ് തന്നോട് റിപ്പോര്‍ട്ടോ വിശദീകരണങ്ങളോ തേടിയിട്ടില്ലെന്നും എന്‍.വാസു വ്യക്തമാക്കി. ചോദിക്കാല്‍ നല്‍കുമെന്നും അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങളൊന്നും കോടതിയില്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രസിഡന്റും കമ്മിഷ്ണറും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസമില്ലെന്നും പത്മകുമാര്‍ പ്രസിഡന്റായി തുടരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനോടൊപ്പം കമ്മിഷ്ണര്‍ എന്‍.വാസുവിന്റെ നിലപാടുകള്‍ മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

മണ്ഡലകാലത്ത് യുവതീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശഹര്‍ജി നല്‍കിയത്. എന്നാല്‍ അന്നത് പരിഗണിച്ചില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സീസണ്‍ കഴിഞ്ഞതിനാല്‍ ഇപ്പോഴതിന് പ്രസക്തിയില്ല. പുനപ്പരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് എതിര്‍കക്ഷിയാണ്. ആ നിലയ്ക്ക് യുവതീപ്രവേശനത്തിലുള്ള നിലപാട് കോടതി ചോദിച്ചപ്പോള്‍ അക്കാര്യം ബോര്‍ഡ് അഭിഭാഷകന്‍ വ്യക്തമാക്കുകയാണുണ്ടായതെന്നും കടകംപള്ളി പറഞ്ഞു. യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെ വന്ന പത്മകുമാറിനെ അവസാനം കോടിയേരി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് പത്മകുമാര്‍ സ്വീകരിച്ചത്.

പത്മകുമാര്‍ ദേവസ്വം പ്രസിഡന്റാണെങ്കിലും അദ്ദേഹം സി.പി.എം നേതാവാണെന്നും പാര്‍ട്ടിനയങ്ങള്‍ പാലിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ സന്നിധാനത്ത് പോലും പത്മകുമാറിനെ കാണാതായിരുന്നു. പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് താനെന്നും യുവതീപ്രവേശനത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായമുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി. അതും പാര്‍ട്ടിക്ക് ദോഷം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണുരുട്ടിയപ്പോള്‍ പത്മകുമാര്‍ നിലപാട് മാറ്റിയെന്നും അദ്ദേഹത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷത്തിനും ബി.ജെ.പിക്കും എന്‍.എസ്.എസിനും പ്രചരിപ്പിക്കാന്‍ അവസരമുണ്ടാക്കിയെന്നും സി.പി.എം വിലയിരുത്തുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (15 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends