തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിജെപി; അമിത്ഷാ, യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍; എല്ലാ ബൂത്ത് പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിച്ച് ബി.ജെ.പി. ദേശീയ അദ്ധ്യാക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ എത്തും. കൂടാതെ എല്ലാ ബൂത്ത് പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും.
ബി.ജെ.പിയുടെ ആദ്യഘട്ട പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പണ്ഡിറ്റ് ദീനദയാല്‍ സ്മൃതിദിനം നടന്നു വരുകയാണ്. ബൂത്തുതലങ്ങളില്‍ നടക്കുന്ന പരിപാടി 15-ന് സമാപിക്കും. ഇന്നു മുതല്‍ മാര്‍ച്ച് രണ്ടു വരെ രാജ്യമൊട്ടാകെ നടക്കുന്ന ആദ്യഘട്ട പ്രചാണത്തിന്റെ ഭാഗമാണ് സംസ്ഥാനത്തും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
എന്റെ കുടുംബം ബി.ജെ.പി കുടുംബം എന്ന പേരില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തല്‍, സ്റ്റിക്കര്‍ പതിക്കല്‍ പരിപാടിയ്ക്ക് ഇന്ന് തുടക്കമാകും. 20 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ കോഴിക്കോടുള്ള വസതിയില്‍ നടക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 14-ന് പത്തനംതിട്ട യില്‍ നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ലോകസഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ പേജ് ഇന്‍ചാര്‍ജുമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ 22-ന് പാലക്കാട് എത്തും. പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി എന്നീ ലോകസഭാ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ശക്തി കേന്ദ്ര അടിസ്ഥാനത്തില്‍ 26ന് കമല്‍ജ്യോതി പ്രതിജ്ഞ പരിപാടി സംഘടിപ്പിക്കും. താമരയുടെ ചിത്രത്തില്‍ ശക്തികേന്ദ്രങ്ങളിലെ പ്രവര്‍ത്തകര്‍ ദീപങ്ങള്‍ തെളിയിക്കുന്ന പരിപാടിയാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി 28-ന് രാജ്യത്തെ എല്ലാ ബൂത്തുതല പ്രവര്‍ത്തകരുമായി നേരിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിനായുള്ള മുന്‍ഒരുക്കങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. ശബരിമല കര്‍മ്മസമിതി നടത്തുന്ന പരിപാടികള്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha