ഉഷ്ണതരംഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തൃശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് തീരുമാനം. ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊല്ലത്ത് സഹോദരങ്ങളടക്കം മൂന്നു കുട്ടികൾക്കും അങ്കണവാടി അദ്ധ്യാപികയ്ക്കും അന്യസംസ്ഥാനത്തൊഴിലാളിക്കും സാരമായി പൊള്ളലേറ്റു. കൊല്ലം ജില്ലയിൽ പ്രൊഫഷണൽ കോളേജുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി .കണ്ണൂർ ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി.സനൽകുമാറാണ് (37) സൂര്യാഘാതമേറ്റ് മരണപ്പെടുകയായിരുന്നു. ദുബായിൽ ഡ്രൈവറാണ്. വോട്ടിടാൻ നാട്ടിലെത്തിയതായിരുന്നു.
അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച പകൽ 11ന് കുഴഞ്ഞുവീണു. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മരണമടഞ്ഞു. പള്ളിപ്പൊയിലിലെ കുഞ്ഞികൃഷ്ണന്റെയും സതിയുടെയും മകനാണ്. ഭാര്യ: ആതിര. മക്കൾ: ശിവരുദ്ധ്, റയാൻ.
മലപ്പുറം വളാഞ്ചേരിയിലും വണ്ടൂരിലുമാണ് മൂന്നു കുട്ടികൾക്ക് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സൂര്യാതപമേറ്റത്. കൂത്താട്ടുകുളം താമരക്കാട് തടിമിൽ തൊഴിലാളിയായ ഒഡീഷ സ്വദേശിക്കാണ്) സൂര്യാതപമേറ്റത്. ഇരുകൈകളും കഴുത്തും പൊള്ളി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ്. കോഴിക്കോട് വളയം ചെറുമോത്ത് അങ്കണവാടി അദ്ധ്യാപിക അനിലയ്ക്ക് ഇടതു കൈത്തണ്ടയിലാണ് പൊള്ളലേറ്റത്.
അതേസമയം അത്യാവശ്യസാഹചര്യങ്ങളിൽ സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസ്സുകൾ നടത്താം. സർവകലാശാലകൾ/ബോർഡുകൾ, സംസ്ഥാന സർക്കാർ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂൾ ചെയ്ത പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























