വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിപിഐഎം – ബിജെപി സംഘര്‍ഷത്തിന് പിന്നാലെ വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ എസ് എച്ച് ഒ വിപിന്‍ നാളെ മുതല്‍ അവധിയില്‍ പ്രവേശിക്കും. സംഘര്‍ഷത്തിനിടെ എസ് എച്ച് ഒ യ്ക്ക് പരുക്ക് പറ്റിയിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ എസ് ഐ ദീപുവും ചികിത്സയില്‍ തുടരുകയാണ്. നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന ബി ജെ പി പ്രവര്‍ത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. തുടര്‍ന്ന് നെട്ടയത്ത് ബി ജെ പി പ്രവര്‍ത്തകന്റെ ഭാര്യ രാത്രിയോടെ വട്ടിയൂര്‍ക്കാവ് പൊലീസിന് പരാതി നല്‍കി. പിന്നാലെ ഇവരുടെ ഭര്‍ത്താവായ ബി ജെ പി പ്രവര്‍ത്തകനെ നാട്ടുകാരും സി പി ഐ എം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകരും സംഘടിക്കുകയും തര്‍ക്കം രൂക്ഷമാവുകയുമായിരുന്നു. ഇതിനിടയില്‍ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി.
ഒരു പൊലീസുകാരന്റെ തലപൊട്ടി പരുക്കേറ്റതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ലാത്തിചാര്‍ജ്ജ് നടത്തി. 6 ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഒരു ക്ഷേത്രത്തിനുള്ളില്‍ നിന്നാണ് ആറുപേരെ പൊലീസ് പിടികൂടിയത്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകരായ ആരെയും പൊലീസ് പിടികൂടിയില്ല. നാല്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഏകപക്ഷീയമായാണ് പൊലീസ് പെരുമാറുന്നതെന്ന് ബിജെപി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പിടികൂടിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു എന്ന് ആരോപിച്ച് പൊലീസ് ക്യാമ്പിന് മുന്നിലും ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha
























