ഷൂക്കൂര്‍ വധക്കേസില്‍ പി.ജയരാജനെയും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ഷൂക്കൂര്‍ വധക്കേസില്‍ പി.ജയരാജനെയും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വിഷയത്തിലില്ല. അടിയന്തരപ്രമേയമായി പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ നിലപാട് എടുത്തു.
എന്നാല്‍ സ്പീക്കറുടെ വാദങ്ങളെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുമ്പും സര്‍ക്കാറുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തിട്ടുണ്ട്. 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും സുര്യനെല്ലി, പാമോലിന്‍ കേസുകളും ചര്‍ച്ച ചെയ്തതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി.
ഇതേതുടര്‍ന്ന് നടിപടികള്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇതിന് ശേഷം പ്രതിപക്ഷം സഭാകവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരവും നടത്തി.
https://www.facebook.com/Malayalivartha