പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ല; ബാങ്കുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം

പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ജപ്തി നോട്ടീസ് അയയ്ക്കല്‍ അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകള്‍ക്കും ബാങ്കുകള്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha