Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനിയെന്ത് ചെയ്യും? മുഖ്യമന്ത്രിയും 4 മന്ത്രിമാരും കൂടി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയതൊക്കെ ശരി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണം; അമിത് ഷായുടെ കര്‍ശന നിര്‍ദേശം; കൊല്ലത്തോ തൃശൂരോ സ്ഥാനാര്‍ത്ഥിയാകും; അച്ഛന്റെ നിര്‍ദേശം മറികടന്ന് തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

03 MARCH 2019 12:16 PM IST
മലയാളി വാര്‍ത്ത

തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിപ്പിക്കാന്‍ അച്ഛന്‍ വെള്ളാപ്പള്ളിയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു വെള്ളാപ്പള്ളിയുടെ സ്വന്തം ക്ഷേത്രത്തിന് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ വാരിക്കോരി നല്‍കിയത്. അതിന് പിന്നാലെ മുഖ്യമന്ത്രിയും 4 മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയിരുന്നു. അതേസമയം തന്നെ ബിജെപിയും തങ്ങളുടെ നിലപാട് ശക്തിപ്പെടുത്തുകയാണ്. തുഷാറിനെ മത്സരിപ്പിച്ചാല്‍ ജയിപ്പിക്കേണ്ടത് വെള്ളാപ്പള്ളിയുടെ ബാധ്യതയായി മാറും. ഇത് മുന്നില്‍ കണ്ടാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ഉറപ്പിച്ചത്. ഇങ്ങനെ മുന്നണിയില്‍ നിന്നിട്ട് കാര്യമില്ലെന്നും അല്ലെങ്കില്‍ ബിജെപി സ്വന്തം നിലയില്‍ മത്സരിക്കുമെന്നും താക്കീത് നല്‍കി. അങ്ങനെ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് 4 സീറ്റ് ബിഡിജെഎസിന് നല്‍കാമെന്ന വാഗ്ദാനം നല്‍കിയത്.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അമിത് ഷാ മുന്നോട്ട് വെച്ചത്. ഇരുവരും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അമിത്ഷാ തുഷാറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവസാനം നാലിന് ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാക്കാമെന്ന ഉറപ്പാണ് നല്‍കിയത്. നേരത്തെ അമിത് ഷാ പാലക്കാട് എത്തിയപ്പോള്‍ ആര്‍ എസ് എസും തുഷാറിനെ മത്സരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.

നാല് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ ഒരു സീറ്റുകൂടി വേണമെന്നാണ് ബിഡിജെ എസിന്റെ ആഗ്രഹം. ഇക്കാര്യം അമിത്ഷായെ തുഷാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ബിജെപിയിലെ പ്രമുഖ നേതാക്കള്‍ എല്ലാവരും മത്സര രംഗത്തുള്ളപ്പോള്‍ പ്രമുഖ ഘടകക്ഷിയായ ബിഡിജെഎസിന്റെ അധ്യക്ഷന്‍ തുഷാര്‍ മത്സര രംഗത്തുനിന്നും മാറി നില്‍ക്കുന്നത് പോരായ്മയാണെന്നാണ് അമിത്ഷായുടെ വിലയിരുത്തല്‍. ഇക്കാര്യം അമിത് ഷാ തുഷാറിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ബി.ഡി.ജെ.എസിന്റെ മറ്റു സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനാല്‍ മത്സരം തടസ്സമാകുമെന്ന് തുഷാര്‍ ചൂണ്ടിക്കാട്ടി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ വൈസ് പ്രസിഡന്റായ താന്‍ മത്സരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നും അദ്ദേഹം അമിത്ഷായോടു പറഞ്ഞു. തുഷാര്‍ മത്സരത്തിന് തയ്യാറായാല്‍ കൊല്ലത്തോ തൃശ്ശൂരോ ആവും മത്സരിക്കുക.

അതേസമയം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറെ വിജയ പ്രതീക്ഷ കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രനാവും നറുക്ക്. ശബരിമലസമരത്തിന്റെ പ്രധാന സിരാകേന്ദ്രമായിരുന്ന പത്തനംതിട്ട എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ ഉയര്‍ന്ന് കേട്ടിരുന്നു. ശബരിമല പ്രക്ഷോഭം നയിച്ച് അറസ്റ്റിലായ കെ സുരേന്ദ്രന് പാര്‍ട്ടി അധിക സാധ്യതയും കല്‍പ്പിക്കുന്നുണ്ട്.

ശബരിമല സമരത്തെ തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ കിടന്ന കെ സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടി അണികളെ പരമാവധി ഊര്‍ജസ്വലരാക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ശബരിമല സമരത്തോട് സഹകരിച്ച പ്രധാന സമുദായവിഭാഗങ്ങളുടെ വോട്ടും സുരേന്ദ്രന് ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

പത്തനംതിട്ടയില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും എംടി രമേശിന്റെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ സാഹചര്യം അനുകൂലമായിരിക്കുന്നത് സുരേന്ദ്രനാണ്. ശബരിമല സമരത്തിനൊപ്പം നിന്ന സമുദായിക വിഭാഗങ്ങള്‍ സുരേന്ദ്രനെ അനുകൂലിക്കുന്നുവെന്നാണ് വിവരം. ബിജെപിയുടെ പരിവര്‍ത്തന്‍യാത്രയുടെ തെക്കന്‍മേഖലാ ജാഥ നയിക്കുന്നത് സുരേന്ദ്രനാണ്. അഞ്ചിന് കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാണ് ജാഥ തുടങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends