പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

അനുമതിയില്ലാതെ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്.
നിലവില്‍ സൈനിക ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ബി അശോക്. അതേ സമയം സസ്‌പെന്‍ഷന്‍ ചട്ട വിരുദ്ധമെന്ന് ബി അശോക് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നില്‍ക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷന്‍ പ്രതികാര നടപടിയാണെന്നും ബി അശോക് പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























