Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും രാഹുല്‍ഗാന്ധി ഞെട്ടിക്കുന്നു, കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും ഐ, എ ഗ്രൂപ്പുകള്‍ സീറ്റിന്റെ പേരില്‍ പൊറാട്ട് നാടകം കളിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായ നടപടി എടുത്തത്

19 MARCH 2019 12:23 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും രാഹുല്‍ഗാന്ധി  ഞെട്ടിക്കുന്നു. കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും ഐ, എ ഗ്രൂപ്പുകള്‍ സീറ്റിന്റെ പേരില്‍ പൊറാട്ട് നാടകം കളിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശക്തമായ നടപടി എടുത്തത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിംഗ് സീറ്റാണെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പലരെയും പരിഗണിച്ചിരുന്നു. അതിനിടെയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ശക്്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക നേതാക്കളായ പ്രവീണ്‍കുമാറിനെയും ബിന്ദുകൃഷ്ണ, സജീവ് മറോളി തുങ്ങിയവരെ പരിഗണിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കോഴിക്കോട് എം.പിയായിരുന്ന മുരളീധരന് വടകരയില്‍ നല്ല ബന്ധമുണ്ട്. അത് കൂടി ആലോചിച്ച ശേഷമാണ് മുരളിയോട് മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടത്. പി. ജയരാജനെതിരെ മത്സരിക്കാന്‍ പല കോണ്‍ഗ്രസ് നേതാക്കളും തയ്യാറായിരുന്നില്ല. മുല്ലപ്പള്ളിയോട് അവസാനനിമിഷം വരെയും മത്സരിക്കാന്‍ രമേശ് ചെന്നിത്തല അടക്കം ആവശ്യപ്പെട്ടിരുന്നു. ജയരാജനെ തോല്‍പ്പിക്കാന്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. കെ.കെ രമയായിരുന്നു സ്ഥാനാര്‍ത്ഥി. ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിന്റെ ഗൂഢാലോചന നടത്തിയത് ജയരാജനാണെന്നാണ് ആര്‍.എം.പിയുടെ ആരോപണം. അവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണത്. സി.പി.എം വിട്ട് ടി.പി ചന്ദ്രശേഖരന്‍ ആര്‍.എം.പി രൂപീകരിച്ച ശേഷം 2009ല്‍ പി.ജയരാജന്റെ സഹോദരി പി.സതീദേവി തോറ്റിരുന്നു. അതിന് പിന്നില്‍ ചന്ദ്രശേഖരന്റെ കളിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ആര്‍.എം.പിക്ക് നിര്‍ണായ സ്വാധീനമാണുള്ളത്. ഒഞ്ചിയം പഞ്ചായത്ത് ആര്‍.എം.പിയാണ് ഭരിക്കുന്നത്. ചോറോട് പഞ്ചായത്ത് ആര്‍.എം.പിയായിരുന്നു ഭരിച്ചിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പാണ് സി.പി.എം വീരേന്ദ്രകുമാറിന്റെ ലോക് താത്രിക് ജനതാദളിന്റെ സഹായത്തോടെ ഭരണം തിരിച്ച് പിടിച്ചത്. വിരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും വടകരയില്‍ വോട്ടുണ്ട്. മുമ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി വീരന്റെ പാര്‍ട്ടിക്കാര്‍ മത്സരിച്ചിട്ടുണ്ട്. ഇത്തവണ വടകര സീറ്റ് വീരനും മകന്‍ ശ്രേയാംസ്‌കുമാറും ചോദിച്ചെങ്കിലും സി.പി.എം നല്‍കിയില്ല. അതിനാല്‍ എല്‍.ഡി.എഫില്‍ അടിയൊഴുക്ക് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. അവര്‍ക്ക് 40,000 വോട്ടുകളുണ്ട്. അതിനാലാണ് മുല്ലപ്പള്ളി പിന്‍മാറിയതെന്ന് അറിയുന്നു. ആര്‍.എം.പിക്ക് മുപ്പതിനായിരത്തിലധികം വോട്ടുണ്ട്. എന്തായാലും ശക്തമായ മത്സരമായിരിക്കും നടക്കുക.

തിരുവനന്തപുരമായിരുന്നു കേരളത്തില്‍ എല്ലാവരും ഉറ്റുനോറ്റിരുന്ന മണ്ഡലം. എന്നാല്‍ മുരളീധരനും പി.ജയരാജനും നേര്‍ക്കുനേര്‍ എത്തിയതോടെ അത് വടകരയായി മാറുന്നു. വടകരയില്‍ ടി. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് ഈഴവ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍ അത് കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കെ.മുരളീധരനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. മുരളീധരന്‍ അത് സധൈര്യം ഏറ്റെടുക്കുകയും ചെയ്തു. കെ.പി.സി.സി പ്രചാരണ വിഭാഗം തലവനായ മുരളി ആ സ്ഥാനം ഒഴിയേണ്ടിവരും. പകരം ആരായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (14 minutes ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (18 minutes ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (1 hour ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (1 hour ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (1 hour ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (1 hour ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (1 hour ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (2 hours ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (2 hours ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (2 hours ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (2 hours ago)

Malayali Vartha Recommends