Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു

05 JULY 2026 06:40 AM IST
മലയാളി വാര്‍ത്ത


ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആയ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് തങ്ങളുടെ വിക്രം-I റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചത്. പൂർണമായും കാർബൺ കംപോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച, ഏഴ് നിലകളുടെ ഉയരമുള്ള ഈ മൾട്ടിസ്റ്റേജ് റോക്കറ്റ് നിലവിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയിൽ സജ്ജമാക്കിക്കഴിയുകയും ചെയ്തു.

'മിഷൻ ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ നിർണായക ദൗത്യം ജൂലൈ 12 നും ഓഗസ്റ്റ് 4 നും ഇടയിലുള്ള വിക്ഷേപണ വിൻഡോയിൽ നടക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാവും വിക്ഷേപണം.

ദൗത്യം വിജയിച്ചാൽ സ്പേസ്എക്സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ്ലാബ് തുടങ്ങിയ ലോകത്തിലെ ചുരുക്കം ചില എയ്റോസ്പേസ് കമ്പനികൾക്കുമാത്രം സാധ്യമായ ഈ നേട്ടം കൈവരിക്കുന്ന സ്വകാര്യ കമ്പനികളുടെ ആഗോള കൂട്ടായ്മയിലേക്ക് സ്‌കൈറൂട്ടും ഉയരുകയും ചെയ്യും.
ഇന്ത്യൻ മണ്ണിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ റോക്കറ്റായ 'വിക്രം എസ്' 2022 നവംബർ 18ന് വിജയകരമായി സബ്ഓർബിറ്റൽ പരീക്ഷണം നടത്തി സ്‌കൈറൂട്ട് ചരിത്രം കുറിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ യഥാർത്ഥ ഓർബിറ്റൽ ദൗത്യമാണ് വിക്രം-1.

ത്രീഡി പ്രിന്റഡ് എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ്-ഫ്യുവൽ ബൂസ്റ്ററുകളും ഉൾപ്പെടെ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്.

ഭൂമിയിൽ നിന്നും 450 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.

 

റോക്കറ്റ് കുതിച്ചുയരുന്ന നിമിഷം മുതൽ വിവിധ ഘട്ടങ്ങളായുള്ള വേർപെടൽ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ തത്സമയ പ്രവർത്തന വിവരങ്ങൾ ശേഖരിക്കുക എന്നതാണ് മിഷൻ ആഗമന്റെ പ്രധാന ലക്ഷ്യമുള്ളത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...  (6 minutes ago)

വീണ്ടും പുകില്; പിണറായിയുടെ കുടുംബത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി റിപ്പോർട്ട്; പിൻമാറില്ലെന്ന് കേന്ദ്ര ഏജൻസി! റിയാസിനെതിരെ ശക്തമായ തെളിവുകൾ...  (12 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത, വിവധ ജില്ലകളിൽ യെല്ലോ അലർട്ട്...  (22 minutes ago)

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (39 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (43 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (1 hour ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (3 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (4 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

Malayali Vartha Recommends